ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് വളരെക്കൂടുതൽ 



തിരുവനന്തപുരം: ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് വളരെക്കൂടുതൽ. കൊതുകിന്റെ സാന്ദ്രതയെക്കുറിച്ച് സൂചന നൽകുന്ന ബ്രിട്ടോ ഇൻഡക്സ് 50-ന് മുകളിലാണ് മിക്കയിടത്തും. 70-ഉം 80-ഉം ഒക്കെയുള്ള പ്രദേശങ്ങളുമുണ്ട്. ഇതൊരു അപകട മുന്നറിയിപ്പാണ്. വൈറസുള്ള പ്രദേശത്ത് രോഗംപരത്തുന്ന കൊതുക് കൂടുന്നത് വ്യാപനത്തിന് സാധ്യതയൊരുക്കും.


ഈഡിസ് ഈജിപ്റ്റിയെക്കാളും കടുവക്കൊതുക് എന്നറിയപ്പെടുന്ന ഈഡിസ് ആൽബോപിക്ടസാണ് നാട് കീഴടക്കുന്നത്. രണ്ടുപതിറ്റാണ്ട് മുൻപുവരെ കാട്ടിലും കാടിനോട് ചേർന്ന പ്രദേശങ്ങളിലും കണ്ടിരുന്ന കൊതുക് ഇപ്പോൾ നഗരങ്ങളിലും വ്യാപകമായി. 90 ശതമാനവും ആൽബോപിക്ടസാണിപ്പോൾ നാട്ടിലുള്ളത്.


‘രോഗം പരത്താനുള്ള ശേഷി കൂടുതൽ ഈജിപ്റ്റി സ്പീഷിനാണ്. എന്നാൽ ആൽബോപിക്ടസ് എണ്ണത്തിൽ വളരെയധികമായതിനാൽ കൂടുതൽ പേരിലേക്ക് രോഗം എത്തിക്കുന്നു’-തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോ. പ്രൊഫ. ഡോ. ടി.എസ്. അനീഷ് പറയുന്നു.


ഈഡിസ് ഈജിപ്റ്റി വീടിനകത്തുണ്ടാകും. എന്നാൽ ആൽബോപിക്ടസ് പ്രധാനമായും വീടിനോട് ചേർന്ന് പുറത്താണ് കാണാറ്. കറുപ്പുനിറവും മുതുകിൽ വെളുത്ത വരകളുമുള്ളതാണിവ. അധികദൂരം പറക്കാറില്ല. വന്യസ്വഭാവമാണ് ഈ കൊതുകിന്. പിന്തുടർന്ന്‌ കടിക്കും.


ഇടവിട്ടുള്ള മഴയും വെയിലും കൊതുക് മുട്ടയിട്ട് പെരുകാൻ അനുകൂല സാഹചര്യം ഒരുക്കുന്നുമുണ്ട്. ഈഡിസ് കൺടെയ്നർ ബ്രീഡറാണ്. തെളിഞ്ഞ വെള്ളത്തിലാണ് മുട്ടയിടുക. മഴവെള്ളത്തോടാണ് പ്രിയം. ഒരു ചെറിയ മൂടിയിലെ വെള്ളം മതി മുട്ടയിട്ട്‌ പെരുകാൻ.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം