എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; കണ്ണൂർ സ്വദേശി സഞ്ജയ് പി മല്ലാറിന് ഒന്നാം റാങ്ക്.
തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കണ്ണൂർ സ്വദേശി സഞ്ജയ് പി മല്ലാറിന് (സ്കോർ 583) ആണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കോട്ടയം സ്വദേശിയായ ആഷിഖിനാണ് (സ്കോർ 575). കോട്ടയത്ത് നിന്ന് തന്നെയുള്ള ഫ്രഡി ജോര്‍ജ് റോബിനാണ് (സ്കോർ 572) മൂന്നാം സ്ഥാനത്ത്.
എസ് സി വിഭാഗത്തില്‍ എസ് ചേതനയും എസ് ടി വിഭാഗത്തില്‍ ഏദന്‍ വിനോദുമാണ് ആദ്യ സ്ഥാനത്ത്. ഫാര്‍മസി എന്‍ട്രന്‍സ് ഫലം പിന്നീട് പ്രസിദ്ധീകരിക്കും. 2023-24 അധ്യയന വര്‍ഷത്തെ സംസ്ഥാന എഞ്ചിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ 2023 മെയ് 17നാണ് നടന്നത്. മൂല്യ നിര്‍ണ്ണയത്തിന് ശേഷം പ്രവേശന പരീക്ഷയുടെ സ്കോര്‍ 2023 മെയ് 31ന് പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതാ പരീക്ഷയുടെ മാര്‍ക്കുകള്‍ കൂടി സമീകരിച്ചു കൊണ്ടുള്ള റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്
Comments
Post a Comment