സഫ്ദർ ഹാശ്മി ഗ്രന്ഥാലയം വിജയോത്സവവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു




മയ്യിൽ

തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം, സഫ്ദർ ബാലവേദി, യുവത യുവജനവേദി എന്നിവയുടെ നേതൃത്വത്തിൽ വിജയോത്സവം സംഘടിപ്പിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരേയും സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം സംഘടിപ്പിച്ച പി എസ് സി പരീക്ഷാ പരിശീലനത്തിലൂടെ സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയിൽ ഇടം നേടിയ കെ ഉബൈദുള്ള, കെ സി നിധിൻ എന്നിവരെയും അനുമോദിച്ചു. വിജയോത്സവം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ ടി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കരിയർ ഗൈഡൻസ് ക്ലാസ് മയ്യിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ സി വി ഹരീഷ് മാസ്റ്റർ നയിച്ചു. കെ സി ശ്രീനിവാസൻ അധ്യക്ഷനായി. കെ വൈശാഖ്, എം ഷൈജു എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..