എസ്ഡിപി ഐ നാറാത്ത് ബ്രാഞ്ച് കമ്മിറ്റി നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശന് നിവേദനം നല്‍കി

 വെള്ളക്കെട്ട്, റോഡ് ശോച്യാവസ്ഥ; എസ് ഡിപി ഐ നാറാത്ത് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കി   



നാറാത്ത്: മഴക്കാലത്ത് വെള്ളം കയറി കാലങളായി ദുരിതം അനുഭവിക്കുന്ന പാണ്ട്യംതടം നിവാസികളുടെ ദുരിതത്തിന് ശാശ്വത പരിഹാരം കാണുക, പൊട്ടിപ്പൊളിഞ്ഞ് വിദ്യര്‍ഥികള്‍ക്കും കാല്‍നട യാത്രകാര്‍ക്കും വഴിനടക്കാന്‍ പോലുമാവാത്ത വിധത്തിലുള്ള മുണ്ടാംവയല്‍-പുത്തിരിക്കല്‍ റോഡ് നന്നാക്കുക, പാമ്പുരുത്തി റോഡ് മുതല്‍ മടത്തികൊവ്വല്‍ വരെയുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ഡിപി ഐ നാറാത്ത് ബ്രാഞ്ച് കമ്മിറ്റി നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശന് നിവേദനം നല്‍കി. എസ്ഡിപി ഐ നാറാത്ത് ബ്രാഞ്ച് പ്രസിഡണ്ട് ഷമീര്‍ പി പി, സെക്രട്ടറി ഷംസുദ്ദീന്‍ എന്നിവരാണ് നിവേദനം നല്‍കിയത്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.