ആഘോഷത്തിന്റെ നിറവിൽ മാസ് ഫെസ്റ്റ്; സലാം പാപ്പിനിശ്ശേരിയെ ആദരിച്ചു. 



ഷാർജ: യുഎഇയിലെ പ്രവാസി സംഘടനയായ ''മാസ്'' ന്റെ നാൽപതാമത് വാർഷികാഘോഷത്തോടനുബന്ധിച്ചു മാസ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഷാർജ എക്സ്‌പോ സെന്ററിൽ വെച്ചു നടന്ന ആഘോഷ പരിപാടിയിൽ കേരള രജിസ്ട്രേഷൻ മന്ത്രി വി.എൻ.വാസവൻ മുൻ സ്പീക്കറും കേരള നിയമ സഭാംഗവുമായ പി.ശ്രീരാമകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി. ചടങ്ങിൽ യുഎഇയിലെ യാബ് ലീഗൽ സർവീസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരിയെ മെമെന്റോ നൽകി ആദരിച്ചു. മന്ത്രി വി.എൻ വാസവനിൽ നിന്നുമാണ് അദ്ദേഹം പുരസ്ക്കാരം ഏറ്റുവാങ്ങിയത്. 


യുവ ഗായകരിൽ ഏറെ ആരാധകരുള്ള ഗായകനായ കെ.എസ്.ഹരിശങ്കറിന്റെ സംഗീത വിരുന്നും ആഘോഷവേളയിൽ അരങ്ങേറി. ആയിരങ്ങൾ പങ്കെടുത്ത വലിയൊരു ആഘോഷരാവ് ഷാർജ എക്സ്പോ സെന്ററിനെ വർണാഭമാക്കി. ചടങ്ങിൽ മാസ് ഷാർജ പ്രസിഡന്റ് വാഹിദ് നാട്ടിക, മാസ് ഷാർജ സെക്രട്ടറി സമീന്ദ്രൻ, എൻ.ടി.വി ചെയർമാൻ മാത്തുകുട്ടി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം