സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രനയം തിരുത്തുക.





ചട്ടുകപ്പാറ- സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രനയം തിരുത്തണമെന്ന് KCEU കേരള കോപ്പറേറ്റീവ് എംപ്ലോയിസ് യൂനിയൻ (CITU) കുറ്റ്യാട്ടൂർ ബേങ്ക് യൂനിറ്റ് സമ്മേളനം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ചട്ടുകപ്പാറ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം KCEU സംസ്ഥാന കമ്മറ്റി അംഗം കെ.ജയപ്രകാശൻ ഉൽഘാടനം ചെയതു. യൂനിറ്റ് പ്രസിഡണ്ട് കെ.നാരായണൻ അദ്ധ്യക്ഷ്യം വഹിച്ചു. യൂനിറ്റ് വൈസ് പ്രസിഡണ്ട് കെ.വിനോദ് കുമാർ രക്തസാക്ഷി പ്രമേയവും യൂനിറ്റ് ജോ: സെക്രട്ടറി കെ.കെ.രാജേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.കെ.നാരായണൻ പതാക ഉയർത്തി. യൂനിറ്റ് സെക്രട്ടറി പി.സജിത്ത് കുമാർ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.KCEU ജില്ലാ കമ്മറ്റി അംഗം കെ.ദീപ, ഏറിയ സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ, പ്രസിഡണ്ട് പി.വത്സലൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയതു സംസാരിച്ചു. യൂനിറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കെ.ഗണേഷ് കുമാർ പ്രമേയം അവതരിപ്പിച്ചു.

ഭാരവാഹികൾ

സെക്രട്ടറി - പി .സജിത്ത് കുമാർ, ജോ: സെക്രട്ടറി - പി .ശാന്തകുമാരി

പ്രസിഡണ്ട് -കെ.കെ.രാജേഷ്

വൈസ് പ്രസിഡണ്ട് -കെ.വിനോദ് കുമാർ

ഖജാൻജി - ഒ.പ്രവീൺ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.