മയ്യിൽ : തായംപൊയിൽ എ എൽ പി സ്കൂൾ

 പുസ്തക മധുരം തേടി കുട്ടികളെത്തി.




മയ്യിൽ : തായംപൊയിൽ എ എൽ പി സ്കൂൾ വായന മാസാചരണ ഭാഗമായി കുട്ടികൾ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം സന്ദർശിച്ചു. ഗ്രന്ഥാലയ സന്ദർശന പരിപാടിയുടെ ഭാഗമായാണ് കുട്ടികൾ എത്തിയത്.


ലൈബ്രേറിയൻ എൻ അജിത കുട്ടികളെ സ്വീകരിച്ചു. വായനശാല വയോജന വേദി പ്രസിഡണ്ട് വി വി ഗോവിന്ദൻ വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. മുഴുവൻ കുട്ടികളും ഓരോ പുസ്തകവുമായാണ് മടങ്ങിയത്.


ഈ പുസ്തകങ്ങൾ വായിച്ച് വായനാ കുറിപ്പുകൾ തയ്യാറാക്കി അതിൽ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച കുറിപ്പുകൾക്ക് വായനശാലയുടെ വകയായി സമ്മാനങ്ങൾ നൽകും. സുമേഷ്, അബ്ദുൾ നാസർ, സിന്ധു, സോയ ഗണേഷ് എന്നിവർ സംബന്ധിച്ചു.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..