ഷബീറിന്റെ വേർപാട്: കണ്ണീർ അടക്കാൻ ആവാതെ ഉറ്റവരും നാട്ടുകാരും.
കണ്ണൂർ: രണ്ടാഴ്ച മുമ്പ് കുടുംബത്തോട് യാത്ര പറഞ്ഞു ഷബീർ (48) മടങ്ങുമ്പോൾ ഇത് അവസാന യാത്രയായിരിക്കും എന്ന് ഉറ്റവർ കരുതി കാണില്ല.10 ദിവസത്തിനുശേഷം ചേതനയറ്റ് ഷബീറിന്റെ മൃതദേഹം വീട്ടിലെത്തിയപ്പോൾ ഉറ്റവർക്കും നാട്ടുകാർക്കും കണ്ണീർ അടക്കാൻ ആയില്ല. അത്താഴക്കുന്ന് കോയമ്പത്തെ ഖാലിദ് ഹാജിയുടെയും ബത്തക്ക റൗളാബിയുടെയും മകനായ ഷബീർ 20 വർഷമായി ദുബായ് എമിറേറ്റ് എയർ ലെൻസിൽ ഉദ്യോഗസ്ഥനാണ്. ഇടയ്ക്ക് നാട്ടിൽ വന്നു പോകും.നാട്ടിൽ വന്ന ഷബീർ 10 ദിവസം മുമ്പാണ് ദുബായിലേക്ക് വിമാനം കയറിയത്. ഞായറാഴ്ച അദ്ദേഹം താമസിക്കുന്ന ഫ്ലാറ്റിൽ വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്ന് രാവിലെ വിമാനം വഴി മൃതദേഹം കോഴിക്കോട് എത്തിച്ച് രാവിലെ എട്ടു മണിയോടെ ഭാര്യവീട് ആയ ചാൽ സെന്റ് ജയ്സൺ സ്കൂളിന് സമീപത്തുള്ള വീട്ടിലും അത്താഴക്കുന്നിലെ സ്വന്തം വീട്ടിലും എത്തിച്ചു. തുടർന്ന് മസ്ജിദിലും എത്തിച്ച മൃതദേഹത്തിൽ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. കെ. വി. സുമേഷ് എം.എൽ.എ ഉൾപ്പെടെ സാമൂഹിക രാഷ്ട്രീയ രംഗത്ത് വിവിധ തുറകളിൽ പെട്ടവരും എത്തിയിരുന്നു.മയ്യത്ത് അത്താഴക്കുന്ന് മസ്ജിദ് ഖബർസ്ഥാനത്തിൽ വൻ ജനാവലിയുടെ കബറടക്കി.
ഭാര്യ: ഫരീദ
മക്കൾ: വഫ, നൂഹ നിദ
സഹോദരങ്ങൾ: സാജിദ,സമീറ, ഷസ്ന.

Comments
Post a Comment