പുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍ നിന്ന് ഒന്നര കോടിയിലേറെ രൂപ ഈടാക്കാന്‍ ഉത്തരവ്



കണ്ണൂര്‍: വാരം പുറത്തീല്‍ പള്ളി നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ പള്ളി കമ്മിറ്റി മുന്‍ ഭാരവാഹിയും മുസ് ലിം ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമായ കെ പി താഹിറിന് തിരിച്ചടി. പുറത്തീല്‍ മിര്‍ഖാത്തുല്‍ ഇസ് ലാം ജമാ അത്ത് പള്ളി കമ്മിറ്റിക്ക് നഷ്ടപ്പെട്ട ഒന്നര കോടിയിലേറെ രൂപ കെ പി താഹിറില്‍ നിന്ന് ഈടാക്കാന്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡ് ഉത്തരവിട്ടു. തുക ഈടാക്കാന്‍ ആവശ്യമായ റിക്കവറി നടപടികള്‍ സ്വീകരിക്കാന്‍ കണ്ണൂര്‍ ഡിവിഷനല്‍ ഓഫിസറെ ചുമതലപ്പെടുത്തി. ഇതിനു പുറമെ ക്രിമിനല്‍ കേസ് നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ ഉത്തരവിട്ടു. 2010-15 കാലയളവില്‍ പള്ളിയില്‍ ഒരു കോടിയിലേറെ രൂപയുടെ ക്രമക്കേട് നടന്നതായി നേരത്തേ ഓഡിറ്റ് റിപോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്, ഇതിനുശേഷം വന്ന പുതിയ കമ്മിറ്റി ഭാരവാഹിയായ അബ്ദുല്‍ ഖാദര്‍ ഹാജി തലശ്ശേരി സിജെഎം കോടതിയെ സമീപിച്ചതോടെയാണ് അഴിമതി സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് വഖ്ഫ് ബോര്‍ഡ് തയ്യാറായത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..