കോൺഗ്രസ്സ് നേതാവും മുൻ മന്ത്രിയുമായിരുന്ന Dr. MA കുട്ടപ്പൻ അന്തരിച്ചു.



ഭൗതിക ശരീരം ഇന്ന് രാവിലെ 10 മുതൽ 11 വരെ എറണാകുളം DCC ഓഫീസിലും തുടർന്ന് വൈകിട്ട് 4 മണി വരെ കലൂർ പൊറ്റക്കുഴി പള്ളിക്ക് സമീപം നവ്യാ റോഡിലുള്ള വസതിയിലും പൊതുദർശനത്തിന് വെക്കും.

തുടർന്ന് പച്ചാളം പൊതു ശ്മശാനത്തിൽ സംസ്കരിക്കും.


2001 മേയ് മുതൽ 2004 ആഗസ്റ്റ് വരെ ശ്രീ AK ആൻ്റണിയുടെ മന്ത്രിസഭയിൽ പിന്നോക്ക - പട്ടിക ക്ഷേമ മന്ത്രിയായിരുന്നു.


1980 ൽ വണ്ടൂരിൽ നിന്നും, 1987ൽ ചേലക്കരയിൽ നിന്നും, 1996, 2001 വർഷങ്ങളിൽ ഞാറക്കലിൽ നിന്നും MLA ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.


ഖാദി ആൻ്റ് വില്ലേജ് ഇൻ്റസ്ട്രീസ് ബോർഡ് അംഗം,

സതേൺ റെയിൽവെ റിക്രൂട്ട്മെൻ്റ് ബോർഡ് അംഗം,

കാലിക്കറ്റ് സർവ്വകലാശാലാ സെനറ്റ് അംഗം തുടങ്ങിയ ഔദ്യോഗിക പദവികളും വഹിച്ചിട്ടുണ്ട്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം