മക്കളെ അറിയാന്‍ രക്ഷിതാക്കള്‍ സമയം കണ്ടെത്തണം: ബഷീര്‍ ഹൈതമി



നാറാത്ത്: മക്കളെ അറിയാനും അവരുടെ താല്‍പര്യങ്ങള്‍ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കാനും രക്ഷിതാക്കള്‍ സമയം കണ്ടെത്തണമെന്ന് നാറാത്ത് മഹല്ല് ഖത്തീബ് ബഷീര്‍ ഹൈതമി പറഞ്ഞു. മടത്തിക്കൊവ്വല്‍ ബദരിയ്യ റിലീഫ് സെല്‍ കമ്മിറ്റി സംഘടിപ്പിച്ച 'മക്കളെ അറിയാന്‍' രക്ഷാകര്‍തൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യയും സാമൂഹിക തിന്‍മയും അതിവേഗം വളരുന്ന ഇക്കാലത്ത് മക്കളെ അറിയാന്‍ സമയം കണ്ടെത്തുന്നതില്‍ മിക്ക രക്ഷിതാക്കളുടെ പരാജയപ്പെടുകയാണ്. നന്‍മതിന്‍മകളെ കുറിച്ച് തിരിച്ചറിവുണ്ടാവുന്ന കാലത്ത് കുട്ടികള്‍ക്ക് മാതൃകയാവേണ്ടത് രക്ഷിതാക്കള്‍ തന്നെയാണ്. ആവശ്യമായ പണവും സൗകര്യങ്ങളും മാത്രം കൊടുത്താല്‍ മക്കളോടുള്ള കടമ തീര്‍ന്നെന്ന് രക്ഷിതാക്കള്‍ കരുതരുത്. അവരോടൊപ്പം കഴിയാനും അവരുടെ അവരുടെ താല്‍പര്യങ്ങള്‍ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കാനും രക്ഷിതാക്കള്‍ സമയം കണ്ടെത്തിയില്ലെങ്കില്‍ ധാര്‍മിക ബോധമുള്ള പുതുതലമുറ എന്നത് പ്രയാസകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബദരിയ്യ റിലീഫ് സെല്‍ പ്രസിഡന്റ് അബ്ദുല്ല നാറാത്ത് അധ്യക്ഷത വഹിച്ചു. പ്രമുഖ മോട്ടിവേഷന്‍ ട്രെയിനര്‍ നസറുല്‍ ഇസ്ലാം വിഷയാവതരണം നടത്തി. പ്രോഗ്രാം ചെയർമാൻ കെ പി ഷഹബ് സ്വാഗതം പറഞ്ഞു. നാറാത്ത് ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ടി.പി സമീര്‍, , പിടിഎ പ്രസിഡന്റ് പി പി സുബൈര്‍, ജോയിന്റ് സെക്രട്ടറി കെ സിറാജ്, ഗള്‍ഫ് പ്രതിനിധികളായ എം പി നജീബ്, കെ കെ ആദം, സി കെ ഹാഷിം, പി പി മുഹമ്മദ് കുഞ്ഞ്, , പ്രോഗ്രാം കണ്‍വീനല്‍ പി പി റഹീസ് ആശംസകള്‍ അര്‍പ്പിച്ചു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം