എസ്.എഫ്.ഐ നേതാവിനെ രക്ഷിക്കാൻ പോലീസ് : പ്രതിഷേധം ഉയർന്നപ്പോൾ തടിയൂരി
പാലക്കാട് : എസ്.എഫ്.ഐ നേതാവ് കെ. വിദ്യയുടെ ഗെസ്റ്റ് ലക്ചറർ നിയമനക്കേസിൽ ഉരുണ്ടു കളിയുമായ് പോലീസ്. വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ സിസിടിവി ദൃശ്യങ്ങൾ ഇല്ലെന്നു സ്ഥാപിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. കേസിൽ പ്രതിയായ എസ്എഫ്ഐ മുൻനേതാവ് കെ.വിദ്യ അട്ടപ്പാടി ഗവ. കോളജിൽ അഭിമുഖത്തിന് എത്തിയതിന്റെ ദൃശ്യങ്ങൾ ലഭ്യമല്ലെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാൽ അതു ശരിയല്ലെന്നു കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കിയതോടെ വൈകീട്ടു തന്നെ രേഖകൾ ശേഖരിക്കാൻ പോലീസ് നിർബന്ധിതരായി.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചോ എന്നു രാവിലെത്തന്നെ തിരക്കിയ മാധ്യമപ്രവർത്തകരോട്, ആറു ദിവസത്തെ ദൃശ്യങ്ങൾ മാത്രമേ ഉള്ളൂ എന്നായിരുന്നു പൊലീസിന്റെ മറുപടി. അതേസമയം, പന്ത്രണ്ടു ദിവസത്തെ ദൃശ്യങ്ങൾ ലഭ്യമാണെന്ന് പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന ലാലി വർഗീസും വ്യക്തമാക്കി. ജൂൺ 2ലെ ദൃശ്യങ്ങളും കോളേജിന്റെ കൈവശമുണ്ടെന്ന് പ്രിൻസിപ്പൽ പറഞ്ഞതോടെ പൊലീസ് കുടുങ്ങി. ഒടുവിൽ വൈകീട്ട് തന്നെ പോലീസ് ടെക്നിക്കൽ ടീമിന്റെ സഹായത്തോടെ ദ്യശ്യങ്ങൾ പരിശോധിച്ചു

Comments
Post a Comment