മുഴപ്പിലങ്ങാട് സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥി റഷ്യയിൽ തടാകത്തിൽ മുങ്ങി മരിച്ചു.




മുഴപ്പിലങ്ങാട് സ്വദേശിനിയായ എംബിബിഎസ് വിദ്യാർഥിനി റഷ്യയിൽ തടാകത്തിൽ മുങ്ങി മരിച്ചു. മുഴപ്പിലങ്ങാട് ഗവ.ഹൈസ്കൂളിന് സമീപത്തെ ഷേർലിയുടെ മകൾ പ്രത്യുഷ (24) ആണ് മരണപ്പെട്ടത്. ശനിയാഴ്ച്ച വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം തടാകത്തിൽ കുളിക്കാൻ പോയതായിരുന്നു. അപകടത്തിൽ മറ്റൊരു വിദ്യാർഥി കൂടി മരണപ്പെട്ടിരുന്നു.


റഷ്യയിലെ സ്മോളൻസ്ക് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാലാം വർഷ വിദ്വാർഥിനിയായിരുന്നു.മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..