മാധ്യമങ്ങളെയും എതിർ ശബ്ദങ്ങളെയും സി.പി.എം ഭീഷണിപ്പെടുത്തുന്നു; വെൽഫെയർ പാർട്ടി.
കണ്ണൂർ: സർക്കാരിന്റെയും എസ്എഫ്ഐയുടെയും അഴിമതികളും ക്രമക്കേടുകൾചോദ്യം ചെയ്യുന്ന മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കുന്ന സമീപനം ജനാധിപത്യ വിരുദ്ധവും ഭീഷണിയും ആണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി കണ്ണൂർ പത്രസമ്മേളനത്തിൽ തുറന്നുകാട്ടുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തക അഖില നന്ദകുമാറിനെതിരെ കേസെടുത്തത് ഇനി സ്വതന്ത്ര മാധ്യമപ്രവർത്തനം അനുവദിക്കില്ലെന്ന്പിണറായി വിജയന്റെ മുന്നറിയിപ്പാണ്.അതിന്റെ തുടർച്ചയാണ് എംവി ഗോവിന്ദന്റെ ഭീഷണി. റസാക്ക് പാലേരി നയിക്കുന്ന ഒന്നിപ്പ് കേരള പര്യടനം കണ്ണൂരിൽ നിന്ന് തുടങ്ങി.മൂന്നുമാസം നീണ്ടുനിൽക്കുന്ന പര്യടന പരിപാടി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടത്തും. തുടർച്ചയായ ജാഥ പരിപാടിക്ക് പകരം വിവിധ സ്ഥലങ്ങളിൽ കൂട്ടായ്മകളും ചർച്ച സംവാദങ്ങളും സംഘടിപ്പിക്കുകയാണ് കേരള പര്യടനത്തിന്റെ ലക്ഷ്യം. സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്, സെക്രട്ടറി ജ്യോതി വാസ് പറവൂർ,ഷംസീർ ഇബ്രാഹിം, സാദിഖ്‌ഉളിയിൽ എന്നിവരും പങ്കെടുത്തു.
.jpg)
Comments
Post a Comment