നാറാത്തിന്റെ മുഖച്ഛായ മാറുന്നു  പുല്ലുപിക്കടവ് ടൂറിസം കേന്ദ്രത്തിലേക്ക് ജനങ്ങളുടെ വൻ ഒഴുക്ക് 




ഉത്ഘാടനത്തിന് മുന്നേ പുല്ലൂപ്പി കടവിൽ ജന പ്രവാഹം

 പെരുന്നാൾ ദിനത്തിൽ അനുഭവപ്പെട്ടത് വൻ തിരക്ക്.


 കണ്ണാടിപ്പറമ്പ്: കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് മാറ്റ് കൂട്ടാൻ ഒരുങ്ങുകയാണ് പുല്ലുപിക്കടവ് ടൂറിസം കേന്ദ്രം. ഉദ്ഘാടനത്തിനു മുന്നേ നിരവധി പേരാണ് ഇവിടെ എത്തിച്ചേരുന്നത്. റോഡ് ഗതാഗതം പോലും തടസ്സമാകുന്ന രീതിയിൽ വൻ തിരക്കായിരുന്നു കഴിഞ്ഞദിവസം ബലിപെരുന്നാൾ ദിനത്തിൽ അനുഭവപ്പെട്ടത്.കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട ബീച്ചുകൾ എല്ലാം കനത്ത മഴയെ തുടർന്ന് താൽക്കാലികമായി അടച്ചിട്ടതും ഇന്നലെ പുല്ലുപ്പിക്കടവിലെ വൻതിരക്കിന് കാരണമായി.


 പെരുന്നാൾ ദിനത്തിൽ സുഹൃത്തുകളോടൊപ്പവും കുടുംബസമേതവും മറ്റും രാവിലെ മുതൽ നിരവധിപേർ പുല്ലൂപ്പി ക്കടവിൽ എത്തിയിരുന്നു.പാർക്കിംഗ് ഏരിയ മതിയാകാതെ വന്നപ്പോൾ ടൂറിസം കേന്ദ്രത്തിന് പുറമേ റോഡിന്റെ ഇരുവശത്തും പാലത്തിന്റെ മുകളിലും വാഹനം നിർത്തിയിടുകയായിരുന്നു.



 ടൂറിസം പദ്ധതിയുടെ പ്രവർത്തികൾ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ ജൂലൈ അവസാനമോ ആഗസ്റ്റ് ആദ്യവാരമോ നാടിന് സമർപ്പിക്കാൻ കഴിയും എന്നാണ് കരുതുന്നത്. പുല്ലൂപ്പി കടവ് പാലത്തിന്റെ ഇരുവശങ്ങളിലും കേന്ദ്രീകരിച്ചാണ് ടൂറിസം പദ്ധതി നടപ്പാക്കിയത്. സൂര്യാസ്തമയം കാണാനുള്ള ഇരിപ്പടങ്ങളോട് കൂടിയ പാർക്ക്, ചിത്രപ്പണികളോട് കൂടെയുള്ള വിളക്ക് കാലുകൾ, വാട്ടർ സ്പോർട്സ് ആക്ടിവിറ്റികൾ, കടമുറികൾ, ഫ്ലോട്ടിങ് റസ്റ്റോറന്റ്, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയാണ് ഇതുവരെ പൂർത്തിയായത്.



 മുംബൈയിൽ നിന്നും ഇറക്കുമതി ചെയ്ത വെള്ളത്തിലേക്ക് ഇറങ്ങി നിൽക്കുന്ന പതിനാറ് മീറ്റർ നീളമുള്ള പാലത്തോട് കൂടിയുള്ള ഫ്ലോട്ടിംഗ് ഡൈനിങ്ങുകളും പുഴയോര കാഴ്ചകൾക്ക് മിഴിവേകും.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം