കെ.എം ഷാജിക്കെതിരായ വിജിലന്‍സ് കേസ് റദ്ദാക്കിയതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.




തിരുവനന്തപുരം: മുസ്ലീം ലീഗ് മുന്‍ എംഎല്‍എ കെ.എം ഷാജിക്കെതിരായ വിജിലന്‍സ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കേസ് റദ്ദാക്കിയ ഉത്തരവ് നീക്കണമെന്നും വിജിലന്‍സ് അന്വേഷണം തുടരാന്‍ അനുവദിക്കണമെന്നുമാണ് സര്‍ക്കാര്‍ അപ്പീലില്‍ ആവശ്യപ്പെടുന്നത്.


അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ 25 ലക്ഷം കോഴ വാങ്ങിയെന്ന പരാതിയില്‍ 2020 ലാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

എന്നാല്‍ തനിക്കെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും കേസ് റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടി ഷാജി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.


കേസില്‍ ഷാജിക്കെതിരെ നിര്‍ണാകയ മൊഴികളൊ തെളിവുകളൊ ഇല്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം