പാപ്പിനിശ്ശേരി മേൽപ്പാലം ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ചു SDTU ബസ്സ് തൊഴിലാളികൾ മാർച്ച്‌ 30 ന് പണി മുടക്കും





കണ്ണൂർ : പാപ്പിനിശ്ശേരി മേൽപ്പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഒരു മാസം കൊണ്ട് പൂർത്തിയാക്കും എന്ന് പറഞ്ഞ് തുടങ്ങിയ പണി മാസങ്ങൾ കഴിഞ്ഞിട്ടും പണി പൂർത്തിയാകാത്ത അവസ്ഥയിലാണ് ഉള്ളത്.ഇത് കാരണം ബസ്സ് തൊഴിലാളികളും യാത്രക്കാരും ഏറെ പ്രയാസം നേരിടുകയാണ്.

ഇരിണാവ് ഗേറ്റ് കൂടുതൽ സമയം അടച്ചിടുന്നതും ഇരിണാവ് ഗേറ്റ് വഴി നിരവധി വലിയ ലോറികളും മറ്റു വലിയ വാഹനങ്ങളും കടന്നു പോകുന്നത് കാരണം സമയത്ത് സർവീസ് നടത്താൻ കഴിയുന്നില്ല വൈകുന്നേരം വരെ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കുറഞ്ഞ കൂലി നൽകുന്നത് കാരണം ബസ് തൊഴിലാളികളുടെ ജീവിതമാർഗം ബുദ്ധിമുട്ടിലാണ് തൊഴിലാളി പ്രശ്നങ്ങളിൽ ഇടപെടാതെ സമരത്തിൽ നിന്നും പിന്മാറിയ CITU തൊഴിലാളികളെ വഞ്ചിക്കുകയാണ്.തൊഴിലാളി പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് പഴയങ്ങാടിയിൽ നിന്നും പാപ്പിനിശ്ശേരി മേൽപ്പാലം വഴി കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന മുഴുവൻ ബസ്സ് തൊഴിലാളികൾ മാർച്ച്‌ 30 ന് സുചന പണിമുടക്ക്മായി മുന്നോട്ടു പോകുമെന്ന് SDTU കല്ല്യാശ്ശേരി ഏരിയ ഭാരവാഹികൾ അറിയിച്ചു SDTU ജില്ലാ കമ്മിറ്റി അംഗം ഹാഷിം,കല്യാശ്ശേരി ഏരിയ വൈസ് പ്രസിഡന്റ് സിനാൻ. പി. എം, ജുനൈദ്, അഫ്രീദ്, സിദ്ധീഖ്,അജീർ. ടി. പി.എന്നിവർ ഇന്നലെ ചേർന്ന അടിയന്തര യോഗത്തിൽ പങ്കെടുത്തു .

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.