കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ കരാർ ജീവനക്കാരൻ തൂങ്ങി മരിച്ചു

 





പരിയാരം: പരിയാരത്തെകണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കരാര്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ചു.

വിളയാങ്കോട് ഈസ്റ്റിലെ എം.വി.രമേശനാണ്(55)മരിച്ചത്.

മെഡിക്കല്‍ കോളേജ് സ്വീവേജ് പ്ലാന്റിലെ കരാര്‍ ജീവനക്കാരനാണ്.

ഇന്ന് രാവിലെ ഒന്‍പതിനാണ് മെഡിക്കല്‍ കോളേജിന് സമീപത്തെ ക്രൗണ്‍പ്ലാസ ബില്‍ഡിങ്ങിലെ താഴെ നിലയിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

രമേശന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന്‌മെഡിക്കല്‍ കോളേജിലെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

പരേതനായ പൊക്കന്റെയും എം.വി. കല്യാണിയുടെയും മകനാണ്.

ഭാര്യ: പി.വി.റോജ.

മക്കള്‍:ശ്യാംകുമാര്‍, അശ്വിന്‍.

സഹോദരങ്ങള്‍ എം.വി.ചന്ദ്രന്‍, എം.വി.പ്രേമലത (കോറോം), എം.വി.സതീശന്‍ (സി.പി.എം കടന്നപ്പള്ളി സൗത്ത് എല്‍.സി മെമ്പര്‍), എം.വി.വിജയന്‍, എം.വി.വിശ്വനാഥന്‍ (സി.പി.എം വിളയാങ്കോട് ഈസ്റ്റ് ബ്രാഞ്ച് അംഗം).

നാളെ രാവിലെ 08:00 മണി മുതല്‍ വിളയാങ്കോട്ടെ വീട്ടില്‍ പൊതുദര്‍ശനം. സംസ്‌കാരം രാവിലെ ഒൻപതു മണിക്ക് നടക്കും.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.