വാർഷിക പരീക്ഷ കഴിഞ്ഞ് വളരെ സന്തോഷത്തോടെ മടങ്ങിയതാണ്, ഇനിയൊരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് എട്ടാംക്ലാസുകാരൻ. വിങ്ങലടക്കാനാവാതെ മേപ്രാൽ ഗ്രാമം...
തിരുവല്ല: പരീക്ഷാക്കാലം കഴിഞ്ഞ് കൂട്ടുകാർക്കൊപ്പം അവധിക്കാലം ആഘോഷിക്കാനിറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തിരുവല്ല ക്രൈസ്റ്റ് സെൻട്രൽ സ്കൂളിലെ 8ാം ക്ലാസ് വിദ്യാർത്ഥി സ്റ്റീവിൻ (14) ആണ് ചാത്തങ്കേരി കോൺകോട് കടവിൽ മുങ്ങിമരിച്ചത്. മേപ്രാൽ മണമേൽപറമ്പിൽ സുനില്‍, വിൻസി ദമ്പതികളുടെ മകനാണ്..
ഇന്നലെ വൈകുന്നേരമാണ് നാടിനെ നടുക്കിയ അപകടം നടന്നത്. വാർഷിക പരീക്ഷ കഴിഞ്ഞ് മടങ്ങിയ സ്റ്റീവിൻ കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങുക ആയിരുന്നു. കുളിക്കുന്നതിനിടെ സ്റ്റീവിൻ പെട്ടെന്ന് ഒഴുക്കിൽപ്പെട്ട് മുങ്ങിപ്പോയി. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളം വെച്ചതിനെത്തുടർന്ന് നാട്ടുകാർ ഓടിയെത്തി തിരച്ചിൽ നടത്തി കുട്ടിയെ കരയ്ക്കെത്തിച്ചു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല..
ഓസ്ട്രേലിയയിലുള്ള അമ്മ വിൻസി വിവരം അറിഞ്ഞ് നാട്ടിലേക്ക് തിരിക്കാനിരിക്കുകയാണ്. സംസ്കാരം പിന്നീട് നടക്കും.പരീക്ഷ കഴിഞ്ഞ് സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന പ്രിയ വിദ്യാർത്ഥിയുടെ വിയോഗം സ്കൂൾ അധികൃതരെയും സഹപാഠികളെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്..

Comments
Post a Comment