സിനിമാലോകത്തെ നടുക്കിയ അപകടം.. കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് തകർന്നു. 30ാം വയസ്സിൽ പ്രശസ്ത താരം വിടവാങ്ങി...
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിലുണ്ടായ വാഹനാപകടത്തിൽ പ്രശസ്ത നടിയും മോഡലുമായ ഹർഷിൽ കാലിയ (30) മരണപ്പെട്ടു. തിങ്കളാഴ്ച രാത്രി 11.30ന് ജയ്പൂരിലെ ഷിപ്ര പാത്ത് റോഡിലായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു താരം..
ഹർഷിൽ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കാർ ഇടതുവശത്തേക്ക് മറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് താരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലയ്‌ക്കേറ്റ ഗുരുതരമായ പരിക്ക് മരണത്തിന് കാരണമാവുകയായിരുന്നു.

Comments
Post a Comment