പതിവുപോലെ പുലർച്ചെ 5 മണിക്ക് മകനെ വിളിച്ചുണർത്താൻ ഫോൺ ചെയ്തിരുന്നു. എന്നാൽ ആ മകൻ ഫോൺ എടുത്തില്ല. കുറച്ചു സമയത്തിന് ശേഷം തിരികെ വന്ന ഫോൺ കോൾ ആ കുടുംബത്തിന്റെ താളം തെറ്റിച്ചു. പോലീസ് സ്റ്റേഷനിൽ നിന്നായിരുന്നു ആ ഫോണ്‍...
പതിവുപോലെ പുലർച്ചെ 5 മണിക്ക് മകനെ വിളിച്ചുണർത്താൻ ഫോൺ ചെയ്തിരുന്നു. എന്നാൽ ആ മകൻ ഫോൺ എടുത്തില്ല. കുറച്ചു സമയത്തിന് ശേഷം തിരികെ വന്ന ഫോൺ കോൾ ആ കുടുംബത്തിന്റെ താളം തെറ്റിച്ചു. പോലീസ് സ്റ്റേഷനിൽ നിന്നായിരുന്നു ആ ഫോണ്‍...
കോഴിക്കോട്: പതിവുപോലെ പുലർച്ചെ 5 മണിക്ക് ഫോൺ ശബ്ദിച്ചു. മകനെ പഠിക്കാൻ വിളിച്ചുണർത്താൻ ആ അച്ഛൻ എന്നും ചെയ്യുന്ന സ്നേഹപൂർവ്വമായ വിളി. പക്ഷേ, അപ്പുറത്ത് മറുപടി ഉണ്ടായിരുന്നില്ല. ആ നിശബ്ദത ഒരു വലിയ ദുരന്തത്തിന്റെ തുടക്കമായിരുന്നുവെന്ന് ആ പിതാവ് അറിഞ്ഞില്ല..
മലബാർ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായ അഭിയാൻ മുജീബ് (21) ഇനി ഓർമ്മ. കോഴിക്കോട് വെച്ച് ഇലക്ട്രിക് സ്കൂട്ടർ വൈദ്യുതി തുണിലിടിച്ചുണ്ടായ അപകടത്തിലാണ് ആ യുവജീവിതം പാതിവഴിയിൽ നിലച്ചത്. നൂറനാട് ഗവ. ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ. മുജീബ് റഹ്‌മാന്റെ മകനാണ് അഭിയാൻ..
തന്നേപ്പോലെ മകനും ഒരു ഡോക്ടറാകണമെന്നത് ആ അച്ഛന്റെ വലിയ സ്വപ്നമായിരുന്നു. പരീക്ഷാക്കാലത്ത് മകനെ സഹായിക്കാൻ അവധിയെടുത്ത് കൂടെയിരുന്ന ആ പിതാവ്, മകന്റെ ഓരോ ചുവടുവെപ്പിലും തണലായി നിന്നു. എല്ലാ രാത്രിയിലും വീട്ടിലേക്ക് വിളിച്ച് വിശേഷങ്ങൾ പങ്കുവെച്ചിരുന്ന ആ മകൻ, ഇത്തവണ പെരുന്നാളിന് വീട്ടിലെത്താൻ ദിവസങ്ങൾ എണ്ണിക്കഴിയുകയായിരുന്നു. എന്നാൽ കാത്തിരുന്ന കുടുംബത്തിന് മുന്നിലേക്ക് എത്തിയത് അഭിയാന്റെ ചേതനയറ്റ ശരീരമായിരുന്നു..
'മകനെ വിളിച്ചിട്ട് കിട്ടാതിരുന്ന ഉപ്പയുടെ ഫോണിലേക്ക് അല്പസമയം കഴിഞ്ഞ് ഒരു കോൾ വന്നു. പക്ഷേ അത് മകനായിരുന്നില്ല, പോലീസ് സ്റ്റേഷനിൽ നിന്നായിരുന്നു. 'നിങ്ങളുടെ മകൻ അപകടത്തിൽപ്പെട്ടു..' എന്ന ആ ഒറ്റ സന്ദേശം ആ കുടുംബത്തിന്റെ ലോകം തന്നെ തകർത്തു കളഞ്ഞു..
അധ്യാപകർക്കും സഹപാഠികൾക്കും ഒരുപോലെ പ്രിയപ്പെട്ടവന്‍ ആയിരുന്ന ആ മിടുക്കൻ വിദ്യാർത്ഥിയുടെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഒരു അച്ഛന്റെ സ്വപ്നവും, ഒരു കുടുംബത്തിന്റെ പ്രതീക്ഷയും, ഒരു യുവജീവിതവും ഒരു നിമിഷം കൊണ്ട് ഇല്ലാതായിരിക്കുന്നു. ചില ഫോൺ കോളുകൾ ജീവിതം മാറ്റും, പക്ഷേ ചിലത്.. അത് ജീവിതം തന്നെ തകർക്കും എന്ന നോവുന്ന സത്യം ബാക്കിയാവുന്നു..

Comments
Post a Comment