മുത്തച്ഛനോടൊപ്പം നടന്നുപോകുമ്പോഴാണ് കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റത്. കുട്ടിയുടെ കയ്യിൽ നായ മാന്തുകയും, കടിക്കുകയും ചെയ്യുകയായിരുന്നു...
തെരുവ് നായയുടെ കടിയേറ്റ് 5 മാസത്തിന് ശേഷം 9 വയസ്സുകാരി പേവിഷബാധ ബാധിച്ച് മരിച്ചു. മുംബൈയിലെ മദർ മേരി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കാശിഷ് സഹാനിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. വാക്സിനേഷൻ എടുക്കുന്നതിൽ വന്ന വീഴ്ചയാണ് കുട്ടിയുടെ ജീവൻ കവരുന്നത് ഇടയാക്കിയത്..
6 മാസം മുമ്പ് മുത്തച്ഛനോടൊപ്പം നടന്നുപോകുമ്പോഴാണ് കാശിഷിന് തെരുവ് നായയുടെ കടിയേറ്റത്. കുട്ടിയുടെ കയ്യിൽ നായ മാന്തുകയും, മുറിവേൽക്കുകയും ചെയ്തിരുന്നു. പിറ്റേദിവസം തന്നെ വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഇഞ്ചക്ഷനോടുള്ള ഭയം കാരണം കുട്ടി വാക്സിൻ എടുക്കാൻ വിസമ്മതിച്ചു. മുറിവ് വേഗത്തിൽ ഉണങ്ങിയതോടെ വീട്ടുകാരും പിന്നീട് വാക്സിനേഷൻ കാര്യത്തിൽ നിർബന്ധം പിടിച്ചില്ല..
5 മാസത്തോളം കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ അടുത്തിടെ കാശിഷ് ഭക്ഷണവും ,വെള്ളവും കഴിക്കാൻ പ്രയാസം പ്രകടിപ്പിക്കുകയും കണ്ണുകളിൽ കടുത്ത ചുവപ്പ് നിറം പടരുകയും ചെയ്തു. കുട്ടിയുടെ നില വഷളായതോടെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിലും തുടർന്ന് മുംബൈയിലെ കസ്തൂർബ ആശുപത്രിയിലും പ്രവേശിപ്പിച്ചു..
തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം പേവിഷബാധയാണെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു.
ജാഗ്രത വേണം:
മൃഗങ്ങളുടെ കടിയേറ്റാൽ മുറിവ് നിസ്സാരമാക്കരുതെന്നും കൃത്യസമയത്ത് വാക്സിനേഷൻ പൂർത്തിയാക്കണമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു, കുട്ടികൾക്ക് സൂചിയോടുള്ള പേടി മാറ്റിവെച്ച് പ്രതിരോധ കുത്തിവെപ്പുകൾ ഉറപ്പാക്കുക..

Comments
Post a Comment