പ്രണയത്തിന് തടസ്സമായ തന്റെ അമ്മയെ ശ്വാസംമുട്ടിച്ചു, ശരീരം കിടപ്പുമുറിയിൽ കുഴിച്ചുമൂടി. അതേ മുറിയിൽ കാമുകനൊപ്പം ഒരു വർഷത്തോളം താമസം.
പ്രണയത്തിന് തടസ്സമായ അമ്മയെ ശ്വാസം മുട്ടിച്ച് ജീവനെടുത്തത്, കിടപ്പുമുറിയിൽ കുഴിച്ചുമൂടിയ സംഭവത്തിൽ മകളും കാമുകനും അറസ്റ്റിലായി. ഹൈദരാബാദ് സ്വദേശിനി അഞ്ജു ദാസരി (40) ആണ് മരണപ്പെട്ടത്. സംഭവത്തിൽ ഇവരുടെ പതിനാറുകാരിയായ മകളെയും കാമുകൻ മോന്തി കുമാർ സിംഗിനെയും (22) പോലീസ് പിടികൂടി. കൃത്യം നടത്തിയ ശേഷം ശരീരം കുഴിച്ചുമൂടിയ അതേ മുറിയിൽ തന്നെ ഒരു വർഷത്തോളം യാതൊരു ഭാവമാറ്റവുമില്ലാതെ മകൾ താമസിച്ചു വരികയായിരുന്നു..
കഴിഞ്ഞ വർഷം മേയ് മാസത്തിലാണ് അഞ്ജുവിനെ കാണാതാകുന്നത്. അമ്മയെ കാണാനില്ലെന്ന് കാട്ടി മകൾ തന്നെയാണ് അന്ന് പോലീസിൽ പരാതി നൽകിയത്. മാസങ്ങളോളം പോലീസ് അന്വേഷണം നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ഇതിനിടെ പ്രായപൂർത്തിയാകാത്ത മകൾ കാമുകനായ മോന്തിയെ വിവാഹം കഴിക്കുകയും ഇവർക്ക് 2 മാസം പ്രായമുള്ള ഒരു കുഞ്ഞ് ജനിക്കുകയും ചെയ്തു..
പഴയ തിരോധാനക്കേസുകൾ കേന്ദ്രീകരിച്ച് ഹൈദരാബാദ് പോലീസ് നടത്തിയ പുനരന്വേഷണമാണ് ഒരു വർഷത്തിന് ശേഷം മരണത്തിന്റെ ചുരുളഴിച്ചത്. ചോദ്യം ചെയ്യലിൽ പെൺകുട്ടിയുടെ മൊഴികളിലുണ്ടായ വൈരുദ്ധ്യമാണ് പോലീസിന് സംശയമുണ്ടാക്കിയത്. തുടർന്ന് ദമ്പതികളെ വിശദമായി ചോദ്യം ചെയ്തതോടെ ക്രൂരമായ കുറ്റകൃത്യത്തിന്റെ വിവരം പുറത്തുവരികയായിരുന്നു.
മകളുടെ പ്രണയത്തെ അമ്മയായ അഞ്ജു ശക്തമായി എതിർത്തിരുന്നു. ഇതാണ് കൃത്യത്തിലേക്ക് നയിച്ചത്. അഞ്ജു ഉറങ്ങിക്കിടക്കുമ്പോൾ മകളും കാമുകനും ചേർന്ന് ശ്വാസം മുട്ടിക്കുക ആയിരുന്നു. തുടർന്ന് ശരീരം കിടപ്പുമുറിയിൽ തന്നെ കുഴിച്ചുമൂടി. അയൽക്കാർക്ക് പോലും സംശയം തോന്നാത്ത രീതിയിലായിരുന്നു ഇവരുടെ പെരുമാറ്റം. അഞ്ജുവിന്റെ ഭർത്താവ് 5 വർഷം മുൻപ് ഇവരെ ഉപേക്ഷിച്ചു പോയതായിരുന്നു.
'ശരീരം കുഴിച്ചുമൂടിയ അതേ മുറിയിൽ തന്നെയാണ് പെൺകുട്ടി കഴിഞ്ഞ ഒരു വർഷമായി താമസിച്ചിരുന്നത്. തെളിവ് നശിപ്പിക്കാനും പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും ഇവർക്ക് കഴിഞ്ഞു,' എന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു..
വീട്ടിലെ തറ പൊളിച്ച് ശരീര അവശിഷ്ടങ്ങൾ പുറത്തെടുക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു..

Comments
Post a Comment