ഒമാനിൽ മിന്നൽ പ്രളയത്തിൽപ്പെട്ട് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി




ഒമാൻ:ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പാലക്കാട് സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി. തൃത്താല സ്വദേശി മുഹമ്മദ്കുട്ടിയുടെ ഭാര്യ റംലത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ മകൻ തച്ചറത്തൊടിയിൽ യൂസഫ് (38) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇയാളുടെ മൃതദേഹം ഒമാനിൽ തന്നെ ഖബറടക്കും. കഴിഞ്ഞ ദിവസം ഒമാനിലെ തെക്കൻ ബാത്തിന ഗവർണേറ്റിൽ ഉണ്ടായ പ്രളയത്തിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽപ്പെട്ടായിരുന്നു അപകടം ഉണ്ടായത്. ഈദ് ആഘോഷത്തിനിടെയാണ് വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ.



ഒമാന്റെ വിവിധ പ്രദേശങ്ങളിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ മുന്നറിയിപ്പുകൾ നൽകി കഴിഞ്ഞു. താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ തന്നെയാണ്. മസ്‌കത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഖുറം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്.അതേസമയം, ഒമാനില്‍ മഴക്കെടുതിയില്‍ മരണം ഒന്‍പതായി. ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലാണ് മിന്നല്‍ പ്രളയം ഉണ്ടായത്. ഒമാനിലെ മവാല പ്രദേശത്തും പ്രളയം ദുരന്തം വിതച്ചു. ഇവിടെ ഒരു വീട്ടിനുള്ളില്‍ കുടുങ്ങിയ എട്ട് സ്ത്രീകളെയും 12 കുട്ടികളെയും രക്ഷപ്പെടുത്തി. 3 വാഹനങ്ങളും ഒഴുകി പോയി.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.