അമ്മ കുട്ടിയുടെ കൈപിടിച്ചാണ് റോഡിലൂടെ നടന്നിരുന്നത്. ഈ സമയം അമിതവേഗതയിൽ എത്തിയ ലോറി നിയന്ത്രണം വിട്ട് കുട്ടിയുടെ മേൽ പാഞ്ഞുകയറുക ആയിരുന്നു....

 


ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന കുടുംബത്തിന് നേരെ ലോറി പാഞ്ഞുകയറി 4 വയസ്സുകാരിക്ക് ദാരുണാന്ത്യം. ബംഗളൂരു നോർത്ത് താലൂക്കിലെ ഹനുമന്തഗൗഡ പാളയയിൽ താമസിക്കുന്ന രാജേന്ദ്രൻ, ലാവണ്യ ദമ്പതികളുടെ മൂത്ത മകൾ നിഷികയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്മയും കൈക്കുഞ്ഞും അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു..


ഗൊല്ലഹള്ളിയിലെ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലേക്ക് നടന്നുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അമ്മയയാ ലാവണ്യ തന്റെ രണ്ടാമത്തെ കുഞ്ഞിനെ എടുത്തും, നിഷികയുടെ കൈപിടിച്ചുമാണ് ഇടുങ്ങിയ റോഡിലൂടെ നടന്നിരുന്നത്. ഈ സമയം അമിതവേഗതയിൽ എത്തിയ കാൻട്രോ ലോറി നിയന്ത്രണം വിട്ട് നിഷികയുടെ മേൽ പാഞ്ഞുകയറുക ആയിരുന്നു. കുട്ടി സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു..


അപകടത്തിന് പിന്നാലെ പ്രദേശത്ത് വലിയ രീതിയിലുള്ള സംഘർഷാവസ്ഥ നിലനിന്നു. രോഷാകുലരായ നാട്ടുകാർ ലോറി തടയുകയും വാഹനത്തിന്റെ ചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്തു. ഡ്രൈവറെ പിടികൂടി നാട്ടുകാർ പിന്നീട് ഇയാളെ പൊലീസിന് കൈമാറി. ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംഗാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.