പുലീപ്പി ഹിന്ദു എൽ.പി.സ്കൂൾ വാർഷികാഘോഷവും എൻഡോവ്മെൻ്റ് വിതരണവും നടന്നു

 


കണ്ണാടിപ്പറമ്പ് :പുലീപ്പി ഹിന്ദു എൽ. പി. സ്കൂൾ വാർഷികാഘോഷം പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജാൻസി ജോൺ ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡണ്ട് സി. രജിലേഷ് അധ്യക്ഷത വഹിച്ചു. എൻഡോവ്മെൻ്റ് വിതരണവും ശ്രേഷ്ഠ വിദ്യാർത്ഥികൾക്കും ശുചിത്വ യജ്ഞത്തിൽ പങ്കെടുത്തവർക്കുമുള്ള അനുമോദനവും നടന്നു. പ്രധാനാധ്യാപിക സി.വി. സുധാമണി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിരമിച്ച അധ്യാപിക ഇ.പി. വിലാസിനി,വാർഡ് മെമ്പർമാരായ നൗഫൽ പുലൂപ്പി, പി. നസ്രിയ,കണ്ടപ്പൻ രാജീവൻ എന്നിവർ സംസാരിച്ചു. മാനേജർ പി.സി. ദിനേശൻ, മാതൃ സമിതി പ്രസിഡണ്ട് ആർ. ഇന്ദു എന്നിവർ സാന്നിധ്യം വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എൻ.പി. പ്രജേഷ് സ്വാഗതവും എസ്. ആർ. ജി . കൺവീനർ കെ. ജിതിൻ രാജ് നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം