തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനിടെ സ്ത്രീയെ സ്വകാര്യ ബസിടിച്ചു.



തളിപ്പറമ്പ്: തളിപറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടുനിന്ന സ്ത്രീക്ക് ബസിടിച്ച് പരിക്കേറ്റു.

പയ്യന്നൂര്‍ കോറോം പരവന്തട്ടയിലെ മാതിരെ വീട്ടില്‍ കണ്ടക്കോരന്റെ മകല്‍ വസന്ത മാതിരെ(55)നാണ് പരിക്കേറ്റത്.

ഇന്ന് വൈകുന്നേരം 6.15 നാണ് സംഭവം.

വസന്ത ഫോണില്‍ സംസാരിച്ചുകൊണ്ടു നില്‍ക്കവെ സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എല്‍ 59 യു-6166 സ്വകാര്യബസ് അലക്ഷ്യമായി പിറകോട്ട് എടുക്കുകയായിരുന്നു.

ബസ് ഇടിച്ചുവീഴ്ത്തിയതിനാൽ പരിക്കേറ്റ വസന്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസ് ഡ്രൈവറുടെ പേരില്‍ അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് തളിപ്പറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.