കുടുംബതർക്കം തകർത്തത് ഒരു ജീവന്‍, നടപ്പാതയിൽ എത്തിയ തൻസീല അവിടെ വെച്ച് ഭർത്താവിനെ ഫോണിൽ വിളിച്ച ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു...
ആലുവ: മണപ്പുറം പാലത്തിൽ നിന്ന് പെരിയാറിലേക്ക് ചാടിയ യുവതി മരിച്ചു. കരുമാല്ലൂർ വലിയപറമ്പിൽ ആഷിക്കിന്റെ ഭാര്യ തൻസീല (27) ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. മണപ്പുറത്തേക്കുള്ള നടപ്പാതയിൽ എത്തിയ തൻസീല അവിടെ വെച്ച് ഭർത്താവിനെ ഫോണിൽ വിളിച്ച ശേഷമാണ് പുഴയിലേക്ക് ചാടിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു..
വിവരമറിഞ്ഞ് ഉടൻ തന്നെ പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. ഏകദേശം 20 മിനിറ്റോളം നീണ്ട തിരച്ചിലിനൊടുവിൽ, പാലത്തിൽ നിന്ന് 40 മീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കുടുംബപ്രശ്നങ്ങളാണ് യുവതിയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു. മരിച്ച തൻസീലയ്ക്ക് 3 വയസ്സുള്ള ഒരു പെൺകുട്ടിയുണ്ട്. നിലവിൽ ആലുവ ജില്ലാ ആശുപത്രി സൂക്ഷിച്ചിരിക്കുകയാണ്. മേൽനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും..

Comments
Post a Comment