കണ്ണൂർ : കുട്ടി ഡ്രൈവർ ബൈക്കോടിക്കവെ പിടിയിൽ : ആർ.സി ഓണർക്ക് അരലക്ഷം പിഴ

 


 പരിയാരം:പ്രായപൂര്‍ത്തിയാവാത്ത കുട്ടി മോട്ടോര്‍ ബൈക്ക് ഓടിച്ചു, വണ്ടി നല്‍കിയ ബന്ധുവിൻ്റെ പേരില്‍ പോലീസ് കേസെടുത്തു.

പരിയാരം ചിതപ്പിലെപൊയില്‍ പതിനഞ്ചേക്കര്‍ പളുങ്ക്ബസാറിലെ കീരന്റകത്ത് വീട്ടില്‍ കെ.അബ്ദുള്‍സലാം(33)ന്റെ പേരിലാണ് കുടിയാന്‍മല പോലീസ് കേസെടുത്തത്.

ഇന്ന് രാവിലെ 11.45 ന് വിളക്കന്നൂര്‍ കൃസ്തുരാജ ദേവാലയത്തിന് സമീപം കുടിയാന്‍മല എസ്.ഐ എം.വി.ശരണ്യയുടെ നേതൃത്വത്തില്‍ നടന്ന വാഹനപരിശോധനക്കിടയിലാണ് കുട്ടിഡ്രൈവര്‍ കുടുങ്ങിയത്.

നടുവില്‍ ഭാഗത്തുനിന്നും ഒടുവള്ളി ഭാഗത്തേക്ക് അമിതവേഗതയില്‍ ബൈക്കോടിച്ചുപോകവെയാണ് കുട്ടിയെ പോലീസ് പിടികൂടിയത്.

കെ.എല്‍-59 എ.ബി 9382 ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

55,000 രൂപയാണ് ഈ കുറ്റത്തിന് പിഴയായി ഈടാക്കുക.

കൂടാതെ വാഹനമോടിച്ച കുട്ടിക്ക് ഇനി 25 വയസായാല്‍ മാത്രമേ ഡ്രൈവിംഗ് സൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കൂ.

ഗ്രേഡ് എസ്.ഐ ടി.വി.സുജിത്കുമാര്‍, സീനിയര്‍ സി.പി.ഒ പവന്‍രാജ് എന്നിവരും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.