4 ദിവസത്തിനുള്ളിൽ പ്രസവിക്കാനിരുന്ന ഹിപ്പോപ്പൊട്ടാമസ് ഭക്ഷണം കഴിച്ചില്ല, ആരോഗ്യനില പരിശോധിക്കാൻ എത്തിയ യുവ ഡോക്ടറെ കണ്ട് പ്രകോപിതയായ മൃഗം അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു...

 



ഷിമോഗ: കർണാടകയിലെ ഷിമോഗയിലുള്ള ത്യാവരേകൊപ്പ ലയൺ ആൻഡ് ടൈഗർ സഫാരി പാർക്കിൽ ഹിപ്പോപ്പൊട്ടാമസിൻ്റെ (നീർക്കുതിര) ഉപദ്രവത്തില്‍ യുവ ഡോക്ടർ മരണപ്പെട്ടു. ബംഗളൂരു ബന്നാർഘട്ട സ്വദേശിനി ഡോ. സമീക്ഷ റെഡ്ഡി (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സമീക്ഷ വെള്ളിയാഴ്ച പുലർച്ചെ ആറരയോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്..


നാല് ദിവസത്തിനുള്ളിൽ പ്രസവിക്കാനിരുന്ന ഹിപ്പോപ്പൊട്ടാമസ് ഭക്ഷണം കഴിക്കാത്തതിനെ തുടർന്ന് ആരോഗ്യനില പരിശോധിക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. ഡോക്ടറുടെ സാന്നിധ്യം കണ്ട് പ്രകോപിതയായ മൃഗം അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സമീക്ഷയ്ക്ക് അമിത രക്തസ്രാവം ഉണ്ടാവുകയും ബോധരഹിതയാവുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല..


ഹെബ്ബാൾ വെറ്ററിനറി കോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയ സമീക്ഷ ഒന്നര മാസം മുമ്പാണ് സഫാരി പാർക്കിൽ ട്രെയിനിയായി ജോലിയിൽ പ്രവേശിച്ചത്.


​സംഭവത്തിൽ കർണാടക വനം-പരിസ്ഥിതി മന്ത്രി ഈശ്വർ ബി ഖണ്ഡ്ര ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. സുരക്ഷാ വീഴ്ചയുണ്ടായോ എന്ന് 7 ദിവസത്തിനകം വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രിയുടെ ഉത്തരവ്.

​മരിച്ച ഡോക്ടറുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉടൻ നൽകാനും സംസ്ഥാനത്തെ എല്ലാ മൃഗശാലകളിലും വന്യമൃഗങ്ങളെ ചികിത്സിക്കുമ്പോൾ കർശനമായ പെരുമാറ്റച്ചട്ടങ്ങൾ പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. വന്യമൃഗങ്ങളുമായി ഇടപഴകുന്ന സമയത്ത് ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.