കെ.കെ തറവാട്' വാട്‌സ്ആപ്പ് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ വിജയികളെ അനുമോദിച്ചു.
![]() |
'കെ.കെ തറവാട്' വാട്‌സ്ആപ്പ് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ വിജയികളെ അനുമോദിച്ചു. സ്‌കൂൾ, മദ്രസ പരീക്ഷകളിൽ ഉന്നത വിജയികളായ വിദ്യാർത്ഥികൾക്കും ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയം നേടിയ കെ.കെ മുസ്‌തഫയ്ക്കും ഉപഹാരം കൈമാറി.
കോടിപ്പൊയിൽ ഖത്തീബ് ജലീൽ റഹ്മാനി ഉദ്ഘാടനം ചെയ്തു. മനാഫ് അധ്യക്ഷത വഹിച്ചു. ഉസ്മാൻ മൗലവി മംഗലാപുരം, നിയാസ് അസദ് കയ്യങ്കോട് എന്നിവർ പ്രഭാഷണം നടത്തി. ഹംസ, സത്താർ, ഫാറൂഖ്, അഷറഫ് തുടങ്ങിയവർ ആശംസകളർപ്പിച്ചു. സഹദ് സ്വാഗതവും മുസ്‌തഫ നന്ദിയും പറഞ്ഞു.

Comments
Post a Comment