നാടിനെ നടുക്കി ദമ്പതികളുടെ മരണം,

 


5 ദിവസത്തോളം പഴക്കമുള്ള ശരീരം, വീട്ടിൽ നിന്ന് ഉയർന്നത് ദുർഗന്ധം. ഫോൺ വിളിച്ചിട്ട് എടുത്തില്ല, നേരിട്ടെത്തി നോക്കാനിരിക്കെ മകന്‍ അറിഞ്ഞത് അച്ഛന്റെയും അമ്മയുടെയും മരണവാർത്ത...


തിരുവനന്തപുരം: ഉള്ളൂർ ആക്കുളം മാവടിനടയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആക്കുളം മാവടിനട പുഷ്‌പ ഭവനിൽ രഘുനാഥൻ നായർ (64), ഭാര്യ പുഷ്പ (57) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുഷ്പയെ ജീവനെടുത്ത ശേഷം രഘുനാഥൻ സ്വയം ജീവനൊടുക്കി ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.


വെള്ളിയാഴ്ച രാത്രി 9 മണിയോടെ വീട്ടിൽ നിന്ന് ശക്തമായ ദുർഗന്ധം ഉയർന്നതിനെ തുടർന്ന് ബന്ധുക്കൾ മെഡിക്കൽ കോളേജ് പോലീസിനെ വിവരമറിയിക്കുക ആയിരുന്നു. പോലീസ് എത്തി വീട് പരിശോധിച്ചപ്പോഴാണ് ദാരുണമായ കാഴ്ച കണ്ടത്. രഘുനാഥൻ നായരെ അടുക്കളയിൽ തൂങ്ങിയ്മരിച്ച നിലയിലും പുഷ്പയുടെ ശരീരം തറയിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. 5 ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു..


4 വർഷം മുമ്പ് ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച ശേഷമാണ് പുഷ്പ രഘുനാഥനോടൊപ്പം താമസം ആരംഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച വളർത്തുമകൻ ഇവരെ ഫോണിൽ വിളിച്ചിരുന്നു. പിന്നീട് പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തിരുന്നില്ല. സാധാരണയായി ഫോൺ എടുക്കാൻ വൈകാറുള്ള സ്വഭാവമായതിനാൽ ഞായറാഴ്ച നേരിട്ട് വന്ന് കാണാനിരിക്കുക ആയിരുന്നു വളർത്തുമകൻ. ഇതിനിടെയാണ് മരണം പുറംലോകം അറിഞ്ഞത്.


സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.