നാറാത്ത് : എം.എൽ.എയ്ക്ക് വേണ്ടിയുള്ള സമരാഭാസം; നാറാത്തിലെ സി.പി.എം സമരം കഴിഞ്ഞ ഭരണത്തിലെ അഴിമതി മറയ്ക്കാനുള്ള തിരഞ്ഞെടുപ്പ് നാടകമെന്ന് കോൺഗ്രസ്.
കെ വി സുമേഷിനു വേണ്ടിയുള്ള സമരാഭാസം കണ്ണാടിപ്പറമ്പ് : സാധാരണക്കാർക്ക് വെളിച്ചം നിഷേധിക്കുന്നു എന്ന പേരിൽ എംഎൽഎ അനുവദിച്ച ഹൈമാസ് ലൈറ്റുകൾക്ക് നാറാത്ത് പഞ്ചായത്ത് ഭരണസമിതി അനുമതി നിഷേധിക്കുന്നു എന്നു പറഞ്ഞ്. പഞ്ചായത്ത് ഓഫീസിനു മുന്നിൽ സിപിഎം നടത്തുന്നത്. ഇലക്ഷന് വേണ്ടിയുള്ള പൊറാട്ട് നാടകം മാത്രമാണെന്ന്. കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി. മുൻപ് നടന്ന ഭരണസമിതി യോഗത്തിൽ ഇതൊരു കത്തായി വന്നെങ്കിലും അന്ന് അതിൽ തീരുമാനമായില്ല. തുടർന്ന് പിന്നീട് നടന്ന ഒരു ഭരണസമിതി യോഗ ത്തിലും ഈ വിഷയം ഒരു അജണ്ടയായി ഉൾപ്പെടുത്തപ്പെട്ടിട്ടില്ല. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങൾക്കും ഇത് അറിവുള്ള കാര്യമാണ്. ഇതുവരെയായി ഇത്തരത്തിൽ ഒരു വിഷയത്തെക്കുറിച്ചുള്ള അനൗദ്യോഗികമായ ഒരു ചർച്ച പോലും പഞ്ചായത്ത് നേതൃത്വത്തോട്. ഈ പറയുന്ന ആളുകൾ നടത്തിയിട്ടില്ല. എന്നാൽ ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് അടുത്തപ്പോൾ. കഴിഞ്ഞ പഞ്ചായത്ത് ഭരണത്തിന്റെ അഴിമതിയും ധൂർത്തും. പൊതുജന സമക്ഷം വെളിപ്പെടുന്ന കാഴ്ചകൾ മറക്കാൻ. പുതിയ ഭരണസമിതി വെളിച്ചം നിഷേധിക്കുന്നു എന്ന വിചിത്ര ആരോപണവുമായി സിപിഎം രംഗത്തിറങ്ങിയിരിക്കുകയാണ്. കണ്ണാടിപ്പറമ്പിലെ രാഷ്ട്രീയ നേതൃത്വത്തെ മുൻനിർത്തി എംഎൽഎ നടത്തുന്ന ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ സമരാഭാസം ജനം പുച്ഛിച്ചുതള്ളുമെന്നുo. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പുല്ലുപ്പി കടവിൽ അനുവദിക്കപ്പെട്ട എംപി ഫണ്ടിലുള്ള ഹൈമാസ് ലൈറ്റിന്. അനുമതി നൽകാതെ ഈ പറയുന്ന എംഎൽഎക്ക് വേണ്ടി കുഴി കുഴിച്ച് കോൺക്രീറ്റ് നടത്തി. എം പി ഫണ്ടിലുള്ള ഹൈമാസ്റ്റ് ലൈറ്റിന് അനുമതി നിഷേധിച്ച. സിപിഎം നേതൃത്വം കടവിൽ ആ കുഴി ബാക്കിയുണ്ടോ എന്ന് അന്വേഷിക്കണം എന്നും. യഥാർത്ഥ വികസന വിരോധികൾ ആരാണ് എന്ന്. ഈ ഒറ്റ ഉദാഹരണത്തിലൂടെ മനസ്സിലാകുമെന്നും. കണ്ണാടിപ്പറമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു

Comments
Post a Comment