അമിതവേഗതയിൽ മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്തുവന്ന ബസ്, ദിവ്യ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയും ആഘാതത്തിൽ റോഡിലേക്ക് വീണ ദിവ്യയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു...

 


വാണിയംകുളം: പട്ടാമ്പി പാലക്കാട് സംസ്ഥാന പാതയിൽ സ്വകാര്യ ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. വാടാനാംകുറുശ്ശി കുഴിയാനാംകുന്ന് പട്ടാന്തൊടി സുധാകരന്റെ ഭാര്യ ദിവ്യ (41) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7 മണിയോടെ വാണിയംകുളം പാതി പാറയിൽ വെച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന മകൻ കൈലാസ് നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു..


തൃശൂർ, ഒറ്റപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സാണ് അപകടമുണ്ടാക്കിയത്. അമിതവേഗതയിൽ മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്തുവന്ന ബസ് ദിവ്യ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ദിവ്യയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു..


സ്വകാര്യ ബസ്സുകളുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമായതെന്ന് ആരോപിച്ച് നാട്ടുകാർ സംഘടിച്ചു. അപകടത്തിന് പിന്നാലെ രോഷാകുലരായ നാട്ടുകാർ സംസ്ഥാന പാതയിൽ ബസുകൾ തടഞ്ഞു. ഇതോടെ മണിക്കൂറുകളോളം പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് പോലീസ് സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.