കണ്ണൂർ : പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച : അൻപത് പവൻ നഷ്ടമായി



പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച : അൻപത് പവൻ നഷ്ടമായി


  


തളിപറമ്പ്'പെരിങ്ങോം പൊലിസ് സ്റ്റേഷൻ പരിധിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ച്ചചെയ്തു.

കുറ്റൂരിലെ നഫീസ മന്‍സിലില്‍ പരേതനായ അബ്ദുള്‍ റഹ്മാന്റെ ഭാര്യ നഫീസയുടെ ആഭരണങ്ങളാണ് കവര്‍ന്നത്.

നഫീസ പെരുന്നാളിന് വീട് പൂട്ടി അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടില്‍ പോയതായിരുന്നു.

ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍ പെട്ടത്.

വീടിന്റെ അടുക്കളഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തേക്ക് കടന്നത്. പെരിങ്ങോം പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.