അച്ഛന്റെ കൂടെ സ്കൂട്ടറിൽ സഞ്ചരിക്കവെ എതിർദിശയിൽ നിന്നെത്തിയ ഓട്ടോറിക്ഷ ഇടിച്ചായിരുന്നു അപകടം, ചികിത്സയില്‍ ആയിരുന്ന 4 വയസുകാരൻ മരിച്ചു...
ചേർത്തല: വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന 4 വയസ്സുകാരൻ മരിച്ചു. പള്ളിപ്പുറം നാലാം വാർഡ് പുതുവൽവെളി സ്വദേശികളായ ജിഷ്ണുവിൻ്റെയും ബബിതയുടെയും മകൻ അൻവിദാണ് (4) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം മാക്കേക്കടവിൽ വെച്ചുണ്ടായ അപകടത്തിൽ അൻവിദിന് ഗുരുതരമായി പരുക്കേറ്റിരുന്നു..
അച്ഛൻ ജിഷ്ണുവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ എതിർദിശയിൽ നിന്നെത്തിയ ഓട്ടോറിക്ഷ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അൻവിദിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോഡപകടത്തിൽ ഒരു പിഞ്ചുജീവൻകൂടി പൊലിഞ്ഞത് പ്രദേശത്ത് ദുഃഖം പരത്തിയിട്ടുണ്ട്..

Comments
Post a Comment