ഭാര്യയുടെയും ബന്ധുക്കളുടെയും ഉപദ്രവം, സഹിക്കവയ്യാതെ മനംനൊന്ത് യുവാവ് എലിവിഷം കഴിച്ച് ജീവനൊടുക്കി, മരിക്കുന്നതിന് മുൻപ് ആ സത്യങ്ങൾ വീഡിയോയിൽ വിളിച്ച് പറഞ്ഞ് അവന്‍ യാത്രയായി...

 



ഭാര്യയുടെയും ബന്ധുക്കളുടെയും നിരന്തരമായ മാനസിക ഉപദ്രവത്തെ തുടർന്ന് 24 വയസ്സുകാരന്‍ എലിവിഷം കഴിച്ച് ജീവനൊടുക്കി. നാസിക് മാലേഗാവ് സ്വദേശിയും നിലവിൽ പൂനെ ജംഭുൽവാടിയിൽ താമസക്കാരനുമായ മുഹമ്മദ് സാദ് ആസിഫ് സയ്യാദ് ആണ് മരിച്ചത്. മരണത്തിന് തൊട്ടുമുമ്പ് താൻ നേരിട്ട ക്രൂരതകൾ വിവരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ ജീവനൊടുക്കിയത്..


സംഭവത്തിൽ സാദിന്റെ ഭാര്യ നിഷ ഖാൻ ഉൾപ്പെടെ 7 പേർക്കെതിരെ പോലീസ് പ്രേരണയ്ക്ക് കേസെടുത്തു. ദീർഘനാളായി സാദും ഭാര്യയും തമ്മിൽ കുടുംബപരമായ തർക്കങ്ങൾ നിലനിന്നിരുന്നു. നിഷയും ഇവരുടെ ബന്ധുക്കളും ചേർന്ന് സാദിനെ നിരന്തരമായി മാനസികമായി ഉപദ്രവിച്ചതായി പോലീസ് പറഞ്ഞു..


കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിക്കുന്നതിന് മുൻപായി തന്റെ മൊബൈലിൽ വീഡിയോ റെക്കോർഡ് ചെയ്തത്. താൻ അനുഭവിക്കുന്ന ദുരിതങ്ങൾ അക്കമിട്ടു നിരത്തിയ സാദ്, മരണത്തിലേക്ക് തന്നെ തള്ളിവെച്ച 7 പേരുടെ പേരുകളും വീഡിയോയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വീഡിയോ മാലേഗാവിലുള്ള തന്റെ അടുത്ത സുഹൃത്തിന് അയച്ചുകൊടുത്ത ശേഷമാണ് യുവാവ് എലിവിഷം കഴിച്ചത്..


സാദിന്റെ മരണത്തിന് പിന്നാലെ വെള്ളിയാഴ്ചയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി സാദിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.