കോളജ് വിദ്യാർഥികൾക്കായി എത്തിച്ചത് 37 ഗ്രാം എംഡിഎംഎ; 18കാരിയും ആൺസുഹൃത്തും പിടിയിൽ

 



എറണാകുളം കോതമംഗലത്ത് വൻ ലഹരിവേട്ട. 37 ഗ്രാം എംഡിഎംഎയുമായി പെൺകുട്ടിയും ആൺ സുഹൃത്തും പിടിയിലായി. ഇടുക്കി പീരുമേട് സ്വദേശിനി പതിനെട്ടുകാരി റിസാന ഫാത്തിമ, കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് എന്നിവരാണ് പിടിയിലായത്.


കോളജ് വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്യുന്നതിനാണ് എംഡിഎംഎ എത്തിച്ചത്. ബെംഗളുരുവിൽ നിന്നാണ് കോതമംഗലത്തെ കോളജ് വിദ്യാർഥികൾക്ക് നൽകാനായി എംഡിഎംഎ എത്തിക്കുന്നതെന്നാണ് വിവരം.


ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകളും കസ്‌റ്റഡിയിൽ എടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??