ശ്വാസകോശ രോഗം വില്ലനായി, ഒടുവിൽ ഹൃദയാഘാതവും. സൗദിയിൽ ചികിത്സയിലായിരുന്ന റാന്നി സ്വദേശിനി ഷെർളി ജേക്കബ് വിടവാങ്ങി. 8 വർഷം ജിസാൻ ആംഡ് ഫോഴ്സ് ആശുപത്രിയിൽ നഴ്സായിരുന്നു...
ജിസാൻ: ശ്വാസകോശ സംബന്ധമായ അസുഖം ഗുരുതരമായതിനെ തുടർന്ന് സൗദി അറേബ്യയിൽ ചികിത്സയില്‍ ആയിരുന്ന മലയാളി നഴ്സ് അന്തരിച്ചു. പത്തനംതിട്ട റാന്നി നെല്ലിക്കാമൺ കുറിച്ചിപ്പത്തലിൽ വീട്ടിൽ ഷെർളി ഡേവിഡ് ജേക്കബ് (34) ആണ് മരിച്ചത്. ജിസാൻ അബൂഅരീഷ് സൗദി ആംഡ് ഫോഴ്സ് ആശുപത്രിയിൽ കഴിഞ്ഞ 8 വർഷത്തിലധികമായി സ്റ്റാഫ് നഴ്സായി സേവനമനുഷ്ഠിച്ചു വരിക ആയിരുന്നു..
ശ്വാസകോശരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഈ മാസം 5ാം തീയതി മുതൽ ഇതേ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ ഹൃദയാഘാതം സംഭവിക്കുകയും ആരോഗ്യനില കൂടുതൽ വഷളാകുകയും ചെയ്തതോടെ വൈകിട്ട് 4 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. .
ഡേവിഡ് ജേക്കബിന്റെയും ശാന്തമ്മയുടെയും മകളായ ഷെർളി വിവാഹിതയാണ്. ജോബിനാണ് ഭർത്താവ്. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ ആരംഭിച്ചതായി കുടുംബാംഗങ്ങൾ അറിയിച്ചു.
ഷെർളിയുടെ അപ്രതീക്ഷിത വിയോഗം അബൂഅരീഷിലെ സഹപ്രവർത്തകർക്കിടയിലും പ്രവാസി മലയാളി സമൂഹത്തിലും വലിയ ദുഃഖമുണ്ടാക്കി..

Comments
Post a Comment