ഓസ്ട്രേലിയയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരണമടഞ്ഞു.
മെൽബൺ : ഓസ്ട്രേലിയയിലെ വിക്റ്റോറിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മെൽബൺ പട്ടണത്തിനടുത്തുള്ള റീജിയണൽ ഏരിയയായ കിൽമോറിൽ കുടുംബ സമേതം താമസിച്ച് വന്ന എരുമേലി മുക്കൂട്ടുതറ പെരുമ്പ്രയിൽ വീട്ടിൽ ശ്രീ റ്റിജോ ജോസ് തോമസ് (35 വയസ്സ്) മാർച്ച് 24 ചൊവ്വാഴ്ച്ച പ്രാദേശിക സമയം ഉച്ചക്ക് 1.45 മണിക്ക് മെൽബൺ പട്ടണത്തിന്റെ അടുത്തുള്ള റീജിയണൽ ഏരിയയായ ബെൻഡിഗോയിൽ വച്ച് ജോലിക്ക് പോകുന്ന വഴിയിൽ ഹണ്ട്‌ലി ഫോസ്റ്റര്‍വില്ലെ റോഡില്‍ താൻ ഓടിച്ചിരുന്ന റ്റൊയോട്ട യാരിസ് കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് തകർന്നതിനെ തുടർന്നുണ്ടായ അപകടത്തിൽ മരണമടഞ്ഞു. ഉച്ചക്ക് 2 മണിക്കുള്ള ഷിഫ്റ്റ് ഡ്യൂട്ടിക്ക് കയറുവാൻ വേഗത്തിൽ കാർ ഓടിച്ചിരുന്നതാകാം അപകട കാരണം എന്ന് കരുതപ്പെടുന്നു.
ഭാര്യ : ശ്രീമതി അഞ്ചു തോമസ്. ഇവർക്ക് ഒരു മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.

Comments
Post a Comment