ഒരേ കുടുംബത്തിലെ 5 പേർ മരിച്ചനിലയിൽ, 2 മാസം മുൻപുള്ള ഭർത്താവിന്റെ വേർപാടും കുടുംബകലഹവും തളർത്തി. പിഞ്ചുകുഞ്ഞുങ്ങൾക്ക് വിഷം നൽകി അമ്മയും അമ്മൂമയും ജീവനൊടുക്കി.
വടുതലയിൽ ഒരേ കുടുംബത്തിലെ 5 പേർ മരിച്ചനിലയിൽ, 2 മാസം മുൻപുള്ള ഭർത്താവിന്റെ വേർപാടും കുടുംബകലഹവും തളർത്തി. പിഞ്ചുകുഞ്ഞുങ്ങൾക്ക് വിഷം നൽകി അമ്മയും അമ്മൂമയും ജീവനൊടുക്കി...
കൊച്ചി: വടുതലയിൽ വാടകവീട്ടിൽ ഒരു കുടുംബത്തിലെ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ നടുക്കുന്നു. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികളായ ശ്രീകുമാരി (60), മകൾ അശ്വതി എസ്. നായർ (40), അശ്വതിയുടെ മക്കളായ കർണിവൻ (14), കീർത്തിവൻ (4), അക്ഷിത (2) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്..
ഭർത്താവിന്റെ മരണമുണ്ടാക്കിയ മാനസികാഘാതവും തുടർന്നുണ്ടായ കുടുംബ പ്രശ്നങ്ങളുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് ഇവരെ നയിച്ചതെന്നാണ് പ്രാഥമിക നിഗമനം..
'ശരീരങ്ങള്‍ കണ്ടെത്തിയ മുറിയിലെ കാഴ്ചകൾ ഏവരുടെയും കരളലിയിക്കുന്നതായിരുന്നു. 2 പിഞ്ചുകുഞ്ഞുങ്ങളെ നല്ല വസ്ത്രങ്ങൾ ധരിപ്പിച്ച്, കണ്ണുകളിൽ കൂളിങ് ഗ്ലാസുകൾ വെച്ച് പുതപ്പിച്ചു കിടത്തിയ നിലയിലാണ് കണ്ടെത്തിയത്. അടുത്ത മുറിയിൽ ഷെർവാണി ധരിപ്പിച്ച നിലയിലായിരുന്നു 14 വയസ്സുകാരനായ മകന്റെ ശരീരം. കുട്ടികൾക്ക് വിഷം നൽകിയ ശേഷം അശ്വതിയും മാതാവ് ശ്രീകുമാരിയും ജീവനൊടുക്കിയത് ആകാം എന്നാണ് പോലീസ് കരുതുന്നത്.'
അശ്വതിയുടെ ഭർത്താവ് പൂവച്ചൽ സ്വദേശി അർഷിദ് 2 മാസം മുമ്പാണ് കരൾ രോഗത്തെത്തുടർന്ന് മരിച്ചത്. ഇതിന് പിന്നാലെ കുടുംബത്തിൽ കടുത്ത തർക്കങ്ങളും പ്രശ്നങ്ങളും ഉണ്ടായിരുന്നു. 'ഞങ്ങളും ഭർത്താവിനരികിലേക്ക് പോകുന്ന' എന്ന് അശ്വതി എഴുതിയതെന്ന് കരുതുന്ന കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്..
2 ദിവസമായി വീടിനുള്ളിൽ നിന്ന് യാതൊരു അനക്കവും ഇല്ലാതിരുന്നതിനെ തുടർന്ന് വിദേശത്തുള്ള വീട്ടുടമയുടെ ബന്ധുക്കൾ സ്ഥലത്തെത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ ചികിത്സയ്ക്കായാണ് കുടുംബം 2 മാസം മുമ്പ് വടുതലയിൽ താമസമാരംഭിച്ചത്. നോർത്ത് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി..

Comments
Post a Comment