കണ്ണൂർ : ബൈക്കിൽ കടത്തവെ എംഡിഎം എ യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ.

 


 ആലക്കോട്: ബൈക്കിൽ കടത്തുകയായിരുന്ന 12.510 ഗ്രാം മാരക ലഹരി മരുന്നായ എംഡിഎം എ യുമായി രണ്ടു പേരെ പോലീസ് പിടികൂടി. ആലക്കോട് സ്വദേശി എം.കെ. അദ്വൈത് (21),വെള്ളാട് പാറമൊട്ടയിലെ അഖിൽ ജ്യോതിഷ് (26) എന്നിവരെയാണ് എസ്.ഐ. ജി. പ്രവീണും സംഘവും പിടികൂടിയത് ഇന്നലെ വൈകുന്നേരം 4.48 മണിക്ക് ആലക്കോട് കുരിശു പള്ളിക്ക് സമീപം ബസ് സ്റ്റാൻ്റ് റോഡരികിൽ വെച്ചാണ് വില്പനക്കായി സൂക്ഷിച്ച12.510 ഗ്രാം എംഡിഎം എ യുമായി പ്രതികൾ പോലീസ് പിടിയിലായത്. പ്രതികൾ സഞ്ചരിച്ച കെ എൽ 59.വി. 7849 നമ്പർ ബൈക്കും രണ്ടു മൊബൈൽ ഫോണും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം