കണ്ണൂർ : വാട്ടേഴ്‌സ് കേരള ജലദിനാഘോഷം സംഘടിപ്പിച്ചു.

 


കണ്ണൂർ: ജലശുദ്ധീകരണ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയായ വാട്ടേഴ്‌സ് കേരളയുടെ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക ജലദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

പരിപാടികളുടെ ഭാഗമായി കണ്ണൂർ കോർപറേഷൻ ഓഫീസിൽ ആധുനിക വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. പൊതുജനങ്ങൾക്കും ഓഫീസിലെ ഉദ്യോഗസ്ഥർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, സംഘടനയുടെ സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്.

കോർപറേഷൻ മേയർ അഡ്വ. ശ്രീമതി ഇന്ദിര ചടങ്ങ് ഉദ്ഘാടനം ചെയ്തു. സുരക്ഷിതമായ കുടിവെള്ളത്തിന്റെ പ്രാധാന്യവും മലിനമായ ജലസ്രോതസ്സുകളുടെ ശുദ്ധീകരണത്തിനുള്ള ആവശ്യകതയും സമൂഹത്തിൽ ബോധവൽക്കരിക്കാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു.

വാട്ടേഴ്‌സ് കേരള സംസ്ഥാന ട്രഷറർ റാഹിദ് അഴീക്കോട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കുഞ്ഞുമോൻ ഒ. എം, സെക്രട്ടറി അംബികദാസ് ഇ, ട്രഷറർ രാകേഷ് ടി. എൻ എന്നിവർ സംസാരിച്ചു. കലേഷ് കെ, രതീഷ് എൻ. കെ, ഷഹീർ ആർ. പി, ഷിജു തണ്ടേൻ, നർജാസ് എം. എ, ഷിജിൻ സി. കെ, രോഹിത്ത് കെ, ഗിരീഷ് എൻ. പി, തരുൺ കുമാർ ഇ, കമാലുദ്ധീൻ എൻ, നിതിൻ കെ. ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.