രാവിലെ പതിവുപോലെ കോളജിലേക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങി അനുപ്രിയ. എന്നാൽ വൈകുന്നേരമായിട്ടും പെൺകുട്ടി തിരികെ വീട്ടിലെത്തിയില്ല, ഉച്ചകഴിഞ്ഞാണ് മണലിത്തറ തോട്ടിൽ ഒരു ശരീരം കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്...

 



തൃശൂർ: വീട്ടിൽ നിന്നും കോളജിലേക്ക് പോയ എംബിഎ വിദ്യാർത്ഥിനിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അവണൂർ സ്വദേശിനി അനുപ്രിയ (25) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ മണലിത്തറ തോട്ടിൽ നിന്നാണ് ശരീരം കണ്ടെടുത്തത്. തൃശൂർ അരുണാട്ടുകര ജോൺ മത്തായി സെന്ററിലെ 2ാം വർഷ എംബിഎ വിദ്യാർത്ഥിനിയായിരുന്നു അനുപ്രിയ..


രാവിലെ പതിവുപോലെ കോളജിലേക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു അനുപ്രിയ. എന്നാൽ വൈകുന്നേരമായിട്ടും പെൺകുട്ടി തിരികെ വീട്ടിലെത്തിയില്ല. തുടർന്ന് ബന്ധുക്കൾ സുഹൃത്തുക്കളെയും സഹപാഠികളെയും ബന്ധപ്പെട്ടെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുക ആയിരുന്നു..


​പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കെയാണ് ഉച്ചകഴിഞ്ഞ് മണലിത്തറ തോട്ടിൽ ഒരു ശീരരം കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇത് കാണാതായ അനുപ്രിയയാണെന്ന് സ്ഥിരീകരിച്ചത്..


ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം വിശദമായ പരിശോധനകള്‍ക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ എന്തെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. പഠനത്തിൽ മിടുക്കിയായിരുന്ന അനുപ്രിയയുടെ അപ്രതീക്ഷിത വിയോഗം നാടിനെയും കലാലയത്തെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.