അഴീക്കോട് മണ്ഡലത്തിൽ എസ്.ഡി.പി.ഐ വോട്ടുകൾ നിർണായകം: സഹീർ അബ്ബാസ്

 



അഴീക്കോട്: അഴീക്കോട് നിയമസഭ മണ്ഡലത്തിൽ എസ്.ഡി.പി.ഐ വോട്ടുകൾ നിർണായകമാണെന്നും ജയപരാജയം നിർണയിക്കുമെന്നും എസ്.ഡി.പി.ഐ ദേശീയ പ്രവർത്തക സമിതിയംഗം സഹീർ അബ്ബാസ്. 


വളപട്ടണം റിഫ്ത ഓഡിറ്റോറിയത്തിൽ നടന്ന എസ്.ഡി.പി.ഐ 

അഴീക്കോട് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


കഴിഞ്ഞ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ഏതാനും വാർഡുകളിൽ എസ്.ഡി.പി.ഐയ്ക്ക് ലഭിച്ച വോട്ടുകൾ മാത്രം അഴീക്കോട്ടെ ജയപരാജയം നിർണയിക്കുന്നതാണ്. മൂന്നു പഞ്ചായത്തുകളിലും ജനപ്രതിനിധികളുള്ള എസ്ഡിപിഐയ്ക്ക് നിർണായക വോട്ടുകളുണ്ട്. ഇങ്ങനെ വിലയിരുത്തുമ്പോൾ മണ്ഡലത്തിൽ എണ്ണായിരത്തിലേറെ വോട്ടുകളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .


വോട്ട് വേണ്ടെന്ന് പറയുന്നവർക്ക് വോട്ട് നൽകാൻ മാത്രം രാഷ്ട്രീയ അസ്ഥിത്വം നഷ്ടപ്പെട്ടവരായി എസ് ഡി പി ഐ മാറിയിട്ടില്ല. മണ്ഡലത്തിൻ്റെ വികസനത്തിനു വേണ്ടി വോട്ടുകൾ വിനിയോഗിക്കണമെന്നും അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. 


മണ്ഡലം പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ബഷീർ കണ്ണാടിപ്പറമ്പ്, ജില്ലാ കമ്മിറ്റിയംഗം ആമീൻ മാങ്കടവ്, ഷുക്കൂർ മാങ്കടവ്, മണ്ഡലം സെക്രട്ടറി ഷിഹാബ് പി പി, വൈസ് പ്രസിഡൻ്റ് റഹീം പോയ്‌തുംകടവ്, ട്രഷറർ ഇസ്മായിൽ പൂതപ്പാറ, ജോയിൻ്റ് സെക്രട്ടറി അൻവർ മാങ്കടവ്, വാർഡ് മെമ്പർമാരായ ഇ രാജീവൻ, കെ വി മുബ് സിന, ഫാത്തിമത്തുൽ ഫർഹത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.