ഫോണിൽ സംസാരിച്ചു നടക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരപ്പണിക്കെത്തിയ യുവാവ് മരിച്ചു

 



മൂന്നാറിൽ ഫോൺ ചെയ്യുന്നതിനിടയിൽ കെട്ടിടത്തിന് മുകളിൽ നിന്നു കാൽ വഴുതി വീണ് യുവാവ് മരിച്ചു. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി പുതുപ്പറമ്പിൽ മഞ്ചേഷ് മധു (45) ആണ് മരിച്ചത്. മൂന്നാർ എംജി നഗറിൽ നിർമാണം നടക്കുന്ന ഹോംസ്റ്റേയിൽ മരപ്പണികൾക്കായി എത്തിയതായിരുന്നു ഇയാൾ. ഇന്നലെ വൈകിട്ട് നാലിന് കെട്ടിടത്തിന് മുകളിലൂടെ ഫോൺ ചെയ്തു നടക്കുന്നതിനിടയിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ടാറ്റാ ഹൈറേഞ്ച് ആശുപത്രി മോർച്ചറിയിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.