പരീക്ഷ ഉള്ളതിനാല്‍, പ്രഭാതഭക്ഷണം കഴിച്ച് പഠിക്കാനായി മുറിയിലേക്ക് കയറി, ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുകാണാഞ്ഞ് വീട്ടുകാർ ചെന്നുനോക്കിയപ്പോൾ കണ്ടത് മരിച്ച നിലയില്‍...

 



കടയ്ക്കൽ: പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ ഗവ. വി.എച്ച്.എസ്.എസ്സിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ്മ മുബാറിഷ (14) ആണ് മരിച്ചത്. കടയ്ക്കൽ ചാറയം ഇരട്ടക്കുളം നെല്ലിക്കാട്ടിൽ വീട്ടിൽ മുഹമ്മദ് റാഫിയുടെയും ഷൈനിമോളുടെയും മകളാണ്..


രാവിലെയാണ് സംഭവം നടക്കുന്നത്. പരീക്ഷയുള്ളതിനാൽ പ്രഭാതഭക്ഷണം കഴിച്ച ശേഷം പഠിക്കാനായി മുറിയിലേക്ക് പോയതായിരുന്നു ഫാത്തിമ. ഏറെ നേരം കഴിഞ്ഞിട്ടും മുറിയിൽ നിന്നും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് വീട്ടുകാർ ചെന്നു നോക്കിയപ്പോഴാണ് ഫാത്തിമയെ മുറിയിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തിയത്..


ഉടൻ തന്നെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുക ആയിരുന്നു. മരണത്തിൽ പൊലീസ് പ്രാഥമിക നടപടികൾ സ്വീകരിച്ചു. വിശദമായ നടപടികൾക്കായി മാറ്റിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാകും..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.