കഴിഞ്ഞ ദിവസം കുട്ടിക്ക് കഠിനമായ തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടിലുണ്ടായിരുന്ന മരുന്ന് നൽകി, എന്നാൽ മരുന്ന് കഴിച്ചതിന് പിന്നാലെ കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയായിരുന്നു...

 


മംഘളൂരു: തലവേദനയെ തുടർന്ന് വീട്ടിൽ നിന്ന് മരുന്ന് കഴിച്ച പ10 വയസ്സുകാരൻ മരിച്ചു. കടബ രാമകുഞ്ച ഗ്രാമത്തിലെ കൊടിയാടി സ്വദേശി സഞ്ജീവ പൂജാരിയുടെ മകൻ എസ്. ചിരാഗ് ആണ് മരിച്ചത്. രാമകുഞ്ചയിലെ സ്വകാര്യ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു..


​കഴിഞ്ഞ ദിവസം കുട്ടിക്ക് കഠിനമായ തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടിലുണ്ടായിരുന്ന മരുന്ന് നൽകുകയായിരുന്നു. എന്നാൽ മരുന്ന് കഴിച്ചതിന് പിന്നാലെ ചിരാഗിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പുത്തൂരിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു..


സംഭവത്തിൽ പിതാവ് സഞ്ജീവ പൂജാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടബ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. വിശദമായ റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണം സംബന്ധിച്ച കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പോലീസ് അറിയിച്ചു..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.