ഇനിയൊരിക്കലും ഉണരാത്ത കളിചിരികൾ, സ്വന്തം അമ്മ കൊടുത്ത വിഷം കഴിച്ച് ആ പിഞ്ചോമനകൾ പോയി, പുതിയ വസ്ത്രം ധരിച്ച്, കണ്ണുകളിൽ ചായമിട്ട് ആ മാലാഖമാർ ഉറങ്ങി. ലോകം കണ്ടുതുടങ്ങും മുൻപേ വിധി കവർന്ന 3 ബാല്യങ്ങൾ...
വടുതല: ആ വാടകവീടിനുള്ളിൽ നിന്ന് പുറത്തുവന്ന കാഴ്ചകൾ കേവലം ഒരു മരണവാർത്തയല്ല, മറിച്ച് മലയാളി മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന ഒരു വലിയ തേങ്ങലാണ്. ലോകം കണ്ടുതുടങ്ങും മുൻപേ, നിഷ്കളങ്കരായ 3 കുഞ്ഞുങ്ങൾ സ്വന്തം അമ്മയുടെയും, അമ്മൂമ്മയുടെയും കൈകളാൽ മരണത്തിലേക്ക് യാത്രയായത് ആർക്കും താങ്ങാനാവുന്നതല്ല. 2 വയസ്സുകാരി അക്ഷിതയും, 4 വയസ്സുകാരൻ കീർത്തിവനും, 14 കാരനായ കർണിവനും തങ്ങളെ താലോലിക്കേണ്ടവർ തന്നെ നൽകിയ വിഷം കഴിച്ച് ഈ ലോകത്തോടു വിടപറഞ്ഞു...
'മരണത്തിലും ആ കുഞ്ഞുങ്ങളെ അതിമനോഹരമായി ഒരുക്കി കിടത്തിയിരുന്ന കാഴ്ച കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. ഏറ്റവും നല്ല വസ്ത്രങ്ങൾ ധരിപ്പിച്ച്, കണ്മഷിയെഴുതി, കണ്ണുകളിൽ കൂളിങ് ഗ്ലാസുകൾ വെച്ച് പുതപ്പിച്ചു കിടത്തിയ നിലയിലായിരുന്നു ആ പിഞ്ചോമനകൾ. 14 വയസ്സുകാരനായ കർണിവനെ മറ്റൊരു മുറിയിൽ ഷെർവാണി ധരിപ്പിച്ച നിലയിലും കണ്ടെത്തി. തങ്ങൾ പോകാനിരിക്കുന്ന ലോകത്തേക്ക് മക്കളെയും സുന്ദരന്മാരായി കൂടെക്കൂട്ടാൻ ആ അമ്മയും അമ്മൂമ്മയും എടുത്ത തീരുമാനം അത്രമേൽ ദാരുണമായിരുന്നു..
സ്വന്തം ജീവിതത്തിലെ പ്രതിസന്ധികൾക്ക് മുന്നിൽ പതറിപ്പോയ മുതിർന്നവർ, തങ്ങളെ വിശ്വസിച്ചുറങ്ങിയ ആ കുഞ്ഞുങ്ങളുടെ ശ്വാസം എടുത്തു എന്നത് ഈ ദുരന്തത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നു. കളിച്ചും ചിരിച്ചും നടക്കേണ്ട പ്രായത്തിൽ, ഒന്നും അറിയാതെ അവർ മരണത്തിന് കീഴടങ്ങേണ്ടി വന്നു. വടുതലയിലെ ആ വീട് ഇപ്പോൾ ഒരു വലിയ ശൂന്യതയാണ്. ഒരിക്കലും തിരികെ വരാത്ത 3 കളിചിരികളുടെ നൊമ്പരപ്പെടുത്തുന്ന ഓർമ്മ മാത്രം..

Comments
Post a Comment