മാട്ടൂലിൽ തട്ടുകടയിലെ ഗ്യാസ് സിലിൻഡർ കള്ളൻ അടിച്ചു മാറ്റി
പഴയങ്ങാടി : മാട്ടൂലിൽ ഗ്യാസ് സിലിൻഡർ മോഷണം പോയതായി പരാതി.
മാട്ടൂൽ സൗത്ത് വില്ലേജ് ഓഫീസ് ധർമ്മ കിണറിന് സമീപം പ്രവർത്തിക്കുന്ന തട്ട് കടയിൽ നിന്നുമാണ് ഫില്ല് ചെയ്‌തു വച്ച ഗ്യാസ് സിലിൻഡർ മോഷണം പോയത്.
പെരുന്നാൾ അവധി കഴിഞ്ഞ് ശനിയാഴ്ച്ച രാവിലെ ഉടമ കട തുറക്കാൻ എത്തിയപ്പോയിണ് സിലിൻഡർ നഷ്ടപ്പെട്ടതായി അറിഞ്ഞത്
മോഷണ ദൃശ്യം സമീപത്തുള്ള സി.സി ടി.വി പരിശോധിച്ചപ്പോൾ അതിൽ പതിഞ്ഞിട്ടുണ്ട്. സിലിണ്ടർ മോഷ്ടിച്ച് കൊണ്ടു പോയവന്48 മണിക്കൂർ സമയം അനുവദിക്കുമെന്നും തിരികെ കൊണ്ട് തരാത്ത പക്ഷം മോഷണ ദൃശ്യം പോലീസിന് നൽകുകയും, സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് കടയുടമ അറിയിച്ചു.

Comments
Post a Comment